UPDATES

സോഷ്യൽ വയർ

ഇല്ല എന്ന് പറഞ്ഞ്‌ പ്രശ്നത്തിൽ കുടുങ്ങിക്കിടക്കുന്നവരുടെ പ്രതീക്ഷ കെടുത്തരുത്‌; ഷഹബാസ് അമൻ (വീഡിയോ)

ഷഹബാസ് അമൻ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയും കുറിപ്പും ശ്രദ്ധേയമാകുന്നു

കേരളം മഴ കെടുതിയിൽ ബുദ്ധിമുട്ടുമ്പോൾ ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമൻ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയും കുറിപ്പും ശ്രദ്ധേയമാകുന്നു. കളക്ഷൻ സെന്‍ററുകളിൽ നിന്ന് സുഹൃത്തുക്കള്‍ വിളിച്ച് അറിയിച്ചത് അനുസരിച്ചത് അനുസരിച്ചാണ് ഈ വീഡിയോ പങ്കുവയ്ക്കുന്നതെന്നും ചെറിയ കിറ്റാണെങ്കിലും ചെറുതെങ്കിൽ ചെറുത് മതി എന്നാണ് അദ്ദേഹം പറയുന്നത്. ആള്‍ക്കൂട്ടത്തിൽ ഓരോരുത്തര്‍ക്ക് കഴിയുന്നത് മതി. കഴിയുന്നത് വേഗത്തിൽ എത്തിക്കൂ. ചെറുത് ആണെങ്കിലും ആത്മവിശ്വാസത്തോടെ കൊണ്ടോപോകുക.

വാങ്ങുന്നവര്‍ സ്നേഹത്തോടെ വാങ്ങും. തൊട്ടടുത്ത കളക്ഷൻ സെന്‍ററിൽ എത്തിക്കൂ. സഹായം എത്തണില്ല എന്നൊക്കെയുള്ള ചര്‍ച്ചകള്‍ ശ്രദ്ധിക്കേണ്ട. നമ്മള്‍ കൊടുക്കുന്നത് കണ്ട് തൊട്ടടുത്തുള്ളവര്‍ കൊടുക്കാൻ നീങ്ങും. അരലക്ഷത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്പിലുണ്ട്. എത്രയോ ദിവസങ്ങളിലേക്ക് അവര്‍ക്ക് സഹായം വേണം. വെയിൽ കാണുമ്പോള്‍ നിര്‍ത്തരുത്. സഹായങ്ങള്‍ നിര്‍ത്തരുത്. എന്നാണ് അദ്ദേഹം വീഡിയോയിൽ പറഞ്ഞിരിക്കുന്നത്.

ഷഹബാസ് അമന്റെ ഫേസ്ബുക്ക് പോസ്റ്റ്;

ചെറിയ ചെറിയ സഹായങ്ങൾക്ക് വളരെ‌ വലിയ വില കൽപ്പിക്കുക!തങ്ങളൊന്നും സമൂഹത്തിൽ അത്ര വലിയ വിലയുള്ളവരെല്ലെന്ന് വിചാരിക്കുന്നവരുടെ വാക്കുകൾക്കും സഹായങ്ങൾക്കും പ്രശസ്തരുടേതിനെക്കാൾ കൂടുതൽ ശ്രദ്ധയും മതിപ്പും നൽകുക!ഒരേ പ്രയാസം എത്ര തവണ ആവർത്തിച്ചാലും കാര്യകാരണങ്ങളോ മറ്റു വിശദാംശങ്ങളോ നോക്കാതെ പിന്നെയും പിന്നെയും ഓടി വന്ന് സഹായിക്കാൻ ജീവിതത്തിന്റെ അടിത്തട്ടിൽ പണിയെടുക്കുന്നവർക്കെ കഴിയൂ! അവരുടെ മൈലേജ്‌ എന്ന് പറയുന്നത്‌ നമുക്ക്‌ അളന്ന് തിട്ടപ്പെടുത്താൻ കഴിയാത്തതാണേ.അങ്ങനെയുള്ളവരുടെ വാക്കുകളും പ്രവൃത്തിയും ധാരാളമായി ഷെയർ ചെയ്യപ്പെടണം.എന്നെങ്കിൽ മാത്രമേ ഇത്തരം സങ്കടസാഹചര്യങ്ങളിൽ നിന്ന് നമുക്ക്‌ വേഗം കര കയറാനാവൂ! അല്ലെങ്കിൽ നമ്മൾ “കഴിഞ്ഞ പ്രളയത്തിന്റെ അത്ര..”എന്നും പറഞ്ഞ്‌ നിൽക്കും.അത്‌ നോക്കണ്ട.നമ്മൾ സെലക്ടീവ്‌ ആയിട്ടുള്ള കുറച്ച്‌ ആളുകളെ നമ്മുടെ പ്രധിനിധാനങ്ങളാക്കി വെച്ച്‌ അവരുടെ ശബ്ദമോ സാന്നിധ്യമോ ഒന്ന് കുറയുമ്പോഴേക്കോ കാണാതാവുമ്പോഴേക്കോ ‌ തളരാൻ നിൽക്കുന്നത്‌ ശരിയല്ല,നല്ലതിനല്ല‌!എത്രയോ സാധാരണക്കാർ ഈ സമയത്ത്‌ കളക്ഷൻ സെന്ററുകളിൽ നന്നായി പണിയെടുക്കുന്നുണ്ട്‌! അവരെ ചേർത്ത്‌ പിടിക്കുക! ഉയർത്തിക്കാണിക്കുക! അവരുടെ നിർദ്ദേശങ്ങളും അനുഭവ പരിജ്ഞാനവും ഷെയർ ചെയ്യുക!കുഞ്ഞു കുഞ്ഞു സഹായങ്ങളെ ശക്തിയായി, കയ്യയച്ച്‌ പ്രോൽസാഹിപ്പിക്കുക.അഭിനന്ദിക്കുക! തമ്മാമിൽ നല്ലോണം ഒന്നിച്ച്‌ നിൽക്കുക!കാര്യങ്ങളൊക്കെ ഉഷാറായി നടക്കുന്നുണ്ട്‌.ഇല്ല ഇല്ല എന്ന് പറഞ്ഞ്‌ പ്രശ്നത്തിൽ കുടുങ്ങിക്കിടക്കുന്നവരുടെ പ്രതീക്ഷ കെടുത്തരുത്‌! തീർച്ചയായിട്ടും എല്ലാരും സഹായിക്കും.എല്ലാം വേഗം ശരിയാകും!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍