UPDATES

സോഷ്യൽ വയർ

ശരിക്കും പൊന്നമ്മചേച്ചി പറഞ്ഞത് കേട്ടല്ലോ.?, മൺമറഞ്ഞവർക്ക് വേണ്ടിയും കാലം ചിലതൊക്കെ ഒരുക്കി വെച്ചിട്ടുണ്ട്’; കെ.പി.എ.സി ലളിതയ്ക്കെതിരെ വിമർശനവുമായി ഷമ്മി തിലകൻ

താനന്ന് പറഞ്ഞത് പലരും വിശ്വസിച്ചില്ലെന്നും തനിക്കെതിരെ പലരും വാളോങ്ങിയെന്നും,​ എന്നാൽ കവിയൂർ പൊന്നമ്മയുടെ പരാമർശത്തോടെ ചുട്ട മറുപടി തക്കസമയത്ത് നൽകാൻ, മൺമറഞ്ഞവർക്ക് വേണ്ടിയും കാലം ചിലതൊക്കെ ഒരുക്കി വെച്ചിട്ടുണ്ടെന്നും ഷമ്മി ഫേസ്ബുക്കിൽ കുറിച്ചു

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കെ.പി.എ.സി ലളിത. തന്റെ ഭർത്താവ് ഭരതനെക്കുറിച്ച് തിലകൻ വളരെ മോശമായി പറഞ്ഞിരുന്നുവെന്നും അതിന്റെ പേരിൽ തിലകനുമായി വർഷങ്ങളോളം മിണ്ടിയിരുന്നില്ലെന്ന് ലളിത വെളിപ്പെടുത്തിയിരുന്നു . അടൂർ ഭാസിയുടെ താൽപ്പര്യങ്ങൾക്ക് വഴങ്ങാത്തതു കൊണ്ട് പല സിനിമകളിൽ നിന്നും തന്നെ അയാൾ ഒഴിവാക്കിയിരുന്നെന്നും ഇതേ ലളിത പറഞ്ഞിരുന്നു.

എന്നാൽ കെ.പി.എ.സി ലളിത ഉന്നയിച്ച ആരോപണങ്ങളിൽ പ്രകോപിതനായ ഷമ്മി തിലകൻ പേരെടുത്ത് പറയാതെ ലളിതയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. എന്നാൽ,​ സമീപകാലത്തെ മീ ടൂ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ലളിതയുടെ വെളിപ്പെടുത്തലിന് വളരെ വലിയ സ്വീകാര്യത ലഭിക്കുകയുണ്ടായി. മരിച്ചുപോയ കലാകാരന്മാരെപ്പറ്റി ഇല്ലാത്തത് പറയരുതെന്നും പറ്റിയ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കണമെന്നുമാണ് ഷമ്മി തിലകൻ നേരത്തെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

എന്നാൽ അടൂർഭാസിയെ കുറിച്ചുള്ള കെ.പി.എ.സി ലളിതയുടെ വെളിപ്പെടുത്തലുകളൊന്നും തന്നെ താൻ വിശ്വസിക്കില്ലെന്ന് മുതിർന്ന നടി കവിയൂർ പൊന്നമ്മ ഫ്ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

കവിയൂർ പൊന്നമ്മയുടെ ഈ പ്രതികരണം ഫേസ്ബുക്കിൽ പങ്കുവച്ച് ഷമ്മി തിലകൻ വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ്. താനന്ന് പറഞ്ഞത് പലരും വിശ്വസിച്ചില്ലെന്നും തനിക്കെതിരെ പലരും വാളോങ്ങിയെന്നും,​ എന്നാൽ കവിയൂർ പൊന്നമ്മയുടെ പരാമർശത്തോടെ ചുട്ട മറുപടി തക്കസമയത്ത് നൽകാൻ, മൺമറഞ്ഞവർക്ക് വേണ്ടിയും കാലം ചിലതൊക്കെ ഒരുക്കി വെച്ചിട്ടുണ്ടെന്നും ഷമ്മി ഫേസ്ബുക്കിൽ കുറിച്ചു

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍