UPDATES

സോഷ്യൽ വയർ

‘അങ്ങനെ അലറിക്കരഞ്ഞുകൊണ്ട് ഇഷ്‌കിന്റെ ഡബ്ബിംഗ് പൂര്‍ത്തിയായി’

നവാഗതനായ അനുരാജ് മനോഹര്‍ ആണ് ഇഷ്‌ക് സംവിധാനം ചെയ്യുന്നത്. ‘നോട്ട് എ ലവ് സ്റ്റോറി’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍

ഷെയ്ന്‍ നിഗം നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഇഷ്‌ക്’. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിന് ശേഷം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഷൈന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ വിവരം അറിയിക്കുകയാണ് ഷെയ്ന്‍. അങ്ങനെ അലറിക്കരഞ്ഞുകൊണ്ട് ഇഷ്‌കിന്റെ ഡബ്ബിംഗ് പൂര്‍ത്തിയായി, ഡബ്ബിങ് വീഡിയോ പങ്കുവച്ചുകൊണ്ട് ഷെയ്ന്‍ കുറിച്ചു.

നവാഗതനായ അനുരാജ് മനോഹര്‍ ആണ് ഇഷ്‌ക് സംവിധാനം ചെയ്യുന്നത്. ‘നോട്ട് എ ലവ് സ്റ്റോറി’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ആന്‍ ശീതള്‍ നായികയാവുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് രതീഷ് രവിയാണ്.

സംഗീതം ഷാന്‍ റഹ്മാന്‍. ഷൈന്‍ ടോം ചാക്കോ, ലിയോണ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍