UPDATES

സോഷ്യൽ വയർ

സ്മൃതി ഇറാനിയെ ആന്റി എന്നു വിളിച്ചതില്‍ ക്ഷമ ചോദിച്ച്‌ ബോളിവുഡ് താരം ജാൻവി കപൂർ: പോസ്റ്റ് ഇൻസ്റ്റാഗ്രാമിൽ വൈറൽ

ഒൻപതു മണിക്കൂറിനുള്ളിൽ രണ്ടുലക്ഷത്തിനാല്പതിനായിരം പേരോളമാണ് വീഡിയോ കണ്ടത്.

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ബോളിവുഡ് താരം ജാന്‍വി കപൂറും ഒരുമിച്ചുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്.ഇരുവരും തമ്മിലുള്ള ബൂമറിങ്ങ് വീഡിയോയാണ്  സ്മൃതി ഇറാനി പങ്കുവച്ചത്.

വീഡിയോയെക്കാൾ ആളുകൾ ഏറ്റെടുത്തത് രസകരമായ അടിക്കുറിപ്പ് ആണ്.തുടര്‍ച്ചയായി തന്നെ ആന്റി എന്ന് വിളിച്ചതിന് ജാന്‍വി കപൂര്‍ ക്ഷമ ചോദിക്കുമ്പോൾ ആരോ പകര്‍ത്തിയ നിമിഷം എന്ന അടിക്കുറിപ്പോടെയാണ് സ്മൃതി ഇറാനി വീഡിയോ പങ്കുവച്ചിരുന്നത്. ഇതോടൊപ്പം ക്ഷമ ചോദിക്കുന്ന ജാന്‍വിയോട് അതൊന്നും പ്രശ്നമില്ല കുട്ടി എന്ന മറുപടി നല്‍കുന്നതും സ്മൃതിയുടെ പോസ്റ്റില്‍ കാണായിരുന്നു. നിരവധി ആളുകളാണ് പോസ്റ്റിന് ലൈക്ക് ചെയ്തിരിക്കുന്നത്.ഒൻപതു മണിക്കൂറിനുള്ളിൽ രണ്ടുലക്ഷത്തിനാല്പതിനായിരം പേരോളമാണ് വീഡിയോ കണ്ടത്

ഇതിനു മുന്പും സ്മൃതി ഇറാനിയുടെ പോസ്റ്റുകള്‍ വൈറലായിട്ടുണ്ട്. അതില്‍‌ പ്രധാനപ്പെട്ട ഒന്നായിരുന്നു ദീപിക പദുക്കോണ്‍ രണ്‍ബീര്‍ സിങ് വിവാഹചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിനെ ട്രോളിക്കൊണ്ടുള്ള സ്മൃതിയുടെ പോസ്റ്റ്. ‘ദീപ്‌വീര്‍ വിവാഹത്തിന്‍റെ ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പ് നീളുമ്ബോള്‍’ എന്ന അടിക്കുറിപ്പോടെ ഒരസ്ഥികൂടത്തിന്‍റെ ചിത്രമാണ് ഇന്‍സ്റ്റഗ്രാമിലൂടെ സ്മൃതി പങ്കുവച്ചത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍