UPDATES

സോഷ്യൽ വയർ

ഇത് വളരെയധികം അസ്വസ്ഥതപ്പെടുത്തുന്ന, അപചയകരമായ രാഷ്ട്രീയം പറയുന്ന ചിത്രമാണ്; ഗായിക സോന മഹാപത്ര

ചിത്രത്തേയും നായകകഥാപാത്രമായ ഷാഹിദിനേയും രൂക്ഷമായി വിമര്‍ശിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് ഗായികയായ സോന മഹാപത്ര

ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയ സിനിമയായ ‘അര്‍ജുന്‍ റെഡ്ഡി’യുടെ ഹിന്ദി റീമേക്കായ ‘കബീര്‍ സിങ്’ കഴിഞ്ഞ ദിവസം റിലീസായിരുന്നു. എന്നാൽ ചിത്രം മുമ്പോട്ടുവയ്ക്കുന്ന സ്ത്രീവിരുദ്ധത അംഗീകരിക്കാനിവില്ലെന്നാണ് സോഷ്യമീഡിയയിലുള്‍പ്പെടെ നിരവധിപേരുടെ പോസ്റ്റുകള്‍. ചിത്രത്തേയും നായകകഥാപാത്രമായ ഷാഹിദിനേയും രൂക്ഷമായി വിമര്‍ശിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് ഗായികയായ സോന മഹാപത്ര.

സിനിമകള്‍ തിരഞ്ഞെടുക്കുന്നതിൽ നടന്മാര്‍ക്ക് യാതൊരു ഉത്തരവാദിത്വവുമില്ലേ എന്നാണ് സോന ട്വിറ്ററിലൂടെ ചോദിച്ചിരിക്കുന്നത്. ഷാഹിദിനെ പ്രശംസിച്ചുകൊണ്ടുള്ള ബോളിവുഡ് നിരൂപകനായ നകുല്‍ മെഹ്തയുടെ ട്വീറ്റിനെ വിമര്‍ശിച്ചുകൊണ്ടാണ് സോനയുടെ ട്വീറ്റ് വന്നിരിക്കുന്നത്.

ചിത്രത്തിന്‍റെ രാഷ്ട്രീയം മാറ്റിവെച്ച്‌ ഷാഹിദിന്‍റെ പ്രകടനത്തെ പ്രശംസിക്കണം എന്നാണ് നകൂല്‍ കുറിച്ചിരിക്കുന്നത്. എന്നാല്‍ രാഷ്ട്രീയം മാറ്റിവെച്ച്‌ ഇത്രയും അപകടകരമായ ചിത്രത്തെ എങ്ങനെ ചര്‍ച്ച ചെയ്യും എന്നാണ് സോന കുറിക്കുകയുണ്ടായത്. ഇത് വളരെയധികം അസ്വസ്ഥതപ്പെടുത്തുന്ന, ഇരുണ്ട, അപചയകരമായ രാഷ്ട്രീയം പറയുന്ന ചിത്രമാണ്. ഇതിലെ രാഷ്ട്രീയത്തെ എങ്ങനെയാണ് നമുക്ക് മാറ്റിനിര്‍ത്താനാവുക? സമൂഹത്തെ പിന്നോട്ടടിക്കുന്ന ഇത്തരം കഥാപാത്രങ്ങളെ ഏറ്റെടുക്കും മുമ്പ് ആലോചിക്കാൻ ആ നടന് യാതൊരു ഉത്തരവാദിത്വവുമില്ലേ? ഇങ്ങനെയാണോ നമ്മള്‍ എല്ലാവരും ആകേണ്ടതെന്നുമാണ് സോന ട്വിറ്ററിലൂടെ ചോദിച്ചിരിക്കുന്നത്.


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍