UPDATES

സോഷ്യൽ വയർ

ദുല്‍ഖര്‍ നായകനാകുന്ന ‘ദ സോയ ഫാക്ടര്‍’ റിലീസിനൊരുങ്ങുന്നു; തന്റെ പേര് മാറ്റി സോനം കപൂര്‍

ഏപ്രില്‍ അഞ്ചാം തിയതിയാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്.

സമൂഹമാധ്യമങ്ങളില്‍ സജീവമായ ബോളിവുഡ് നടി സോനം കപൂര്‍ തന്റെ പേര് മാറ്റിയിരിക്കുന്നു. ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും താരം പേര് മാറ്റിയത് താരത്തിന്റെ ആരാധകര്‍ ചര്‍ച്ചയാക്കിയിരിക്കുകയാണ്. സോയ സിങ് സോളാങ്കി എന്ന് ട്വിറ്ററിലും സോയ സോളാങ്കി എന്ന് ഇന്‍സ്റ്റഗ്രാമിലും താരം പേര് മാറ്റിയിരിക്കുന്നത്.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ദ സോയ ഫാക്ടറിന്റെ റിലിസിനോട് അനുബന്ധിച്ചാണ് താരം പേര് മാറ്റിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. സോയ സിങ്ങ് എന്നാണ് ചിത്രത്തിലെ സോനം കഥാപാത്രത്തിന്റെ പേര്. അഡ്വര്‍ടൈസിങ് ഏജന്‍സി എക്സിക്യൂട്ടീവായാണ് സോനത്തിന്റെ കഥാപാത്രം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ നിഖില്‍ ഖോഡ എന്ന കഥാപാത്രമാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. ചിത്രം ഏപ്രില്‍ 5 ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ദി സോയ ഫാക്ടര്‍ എന്ന അനൂജ ചൗഹാന്റെ നോവല്‍ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഏപ്രില്‍ അഞ്ചാം തിയതിയാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പ്രമോഷന് വേണ്ടിയാണ് താരം പേര് മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍