UPDATES

സോഷ്യൽ വയർ

‘അവയുടെ തുടർച്ചയായി ആട്ടിൻകാട്ടങ്ങളല്ല ഉണ്ടാവേണ്ടത്’; ഈ ടൈപ്പ് ഐറ്റങ്ങൾ പുറം ലോകം കാണാൻ പാടില്ലന്ന് സംവിധായകൻ വി.സി അഭിലാഷ്

ഈ കോമാളിത്തത്തിന്റെ വരവറിയിച്ച് ഒരു ടീസർ പടച്ചിറക്കിയിട്ടുണ്ട്. അതിന് താഴെ ഈ സംവിധായകനോട് “വല്ല വാർക്കപ്പണിയ്ക്കും പൊയ്ക്കൂടെടോ!”- എന്ന് ഒരു പ്രേക്ഷകൻ പ്രതികരിച്ച് കണ്ടു.

ഭദ്രന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു സ്ഫടികം. ചിത്രം ഇറങ്ങി 24 വർഷങ്ങൾ പിന്നിടുമ്പോൾ സ്ഫടികം വീണ്ടും ചർച്ചയാവുകയാണ്.
സ്ഫടികത്തിന് രണ്ടാം ഭാഗമൊരുക്കുന്നുവെന്ന വാര്‍ത്തയാണ് വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചത്.സ്ഫടികം സിനിമയുടെ രണ്ടാം ഭാഗമെന്ന പേരിൽ ബിജു കെ. കട്ടയ്ക്കൽ ആണ് ഇത്തരമൊരു സിനിമയുടെ പ്രഖ്യാപനവുമായി രംഗത്തെത്തിയത്. മലയാളത്തിലെ യുവ സൂപ്പര്‍ താരം നായകനാകുമെന്നും ആട് തോമയുടെ മകന്‍ ഇരുമ്പന്‍ സണ്ണിയുടെ കഥയാണ് ചിത്രം പറയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സ്ഫടികം 2 ന് എതിരെ വി.സി.അഭിലാഷ് രംഗത്തെത്തിയിരുന്നു.
ആടുതോമയുടെ മകനും ഗുണ്ടയായിരിക്കും എന്ന ഈ പുതു സംവിധായകന്റെ സങ്കല്‍പം തന്നെ ഒരു കാരണവശാലും ‘ഈ ടൈപ്പ് ഐറ്റങ്ങള്‍’ പുറം ലോകം കാണാന്‍ പാടില്ല എന്ന വാദം ശക്തമാക്കാന്‍ പോന്ന ഒന്നാണ്. ഭദ്രന്‍ എന്ന സംവിധായക പ്രതിഭയുടെ സര്‍ഗാത്മകതയാണ് സ്ഫടികം എന്ന സിനിമയുടെ അസ്ഥിത്വം. അദ്ദേഹം അരുതെന്ന് പറഞ്ഞിട്ടും ആ വാക്കുകള്‍ അവഗണിച്ച് ആ കുട്ടിസംവിധായകന്‍ രണ്ടാം സ്ഫടികവുമായി മുന്നോട്ട് പോവുകയാണെങ്കില്‍ അതിനെതിരെ നമ്മള്‍ ചലച്ചിത്രപ്രേമികള്‍ പ്രതികരിക്കേണ്ടതുണ്ട്’- അഭിലാഷിന്റെ കുറിപ്പില്‍ പറയുന്നു.

വി.സി അഭിലാഷിന്റെ ഫേസ്ബുക്ക് കുറിപ്പ്;

സ്ഫടികം സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം ഇറങ്ങാൻ പോകുന്നത്രെ..!

ആടുതോമയെ ജനഹൃദയങ്ങളിലേക്ക് ഇറക്കിവിട്ട സംവിധായകൻ ഭദ്രന്റെ അനുമതി
ഈ ചിത്രത്തിനില്ലെന്ന് മാത്രമല്ല, അദ്ദേഹം  ഇത് പാടില്ലെന്ന് കർശനമായി താക്കീത് ചെയ്തിരുന്നതുമാണ്.

എന്നിട്ടും താരതമ്യേനെ നവാഗതനായ ഒരാളാണ് ഈ തോന്ന്യാസത്തിന് ഇറങ്ങിയിരിക്കുന്നത്.

ഭദ്രൻ എന്ന സംവിധായക പ്രതിഭയുടെ സർഗാത്മകതയാണ് സ്ഫടികം എന്ന സിനിമയുടെ അസ്ഥിത്വം. അദ്ദേഹം അരുതെന്ന് പറഞ്ഞിട്ടും ആ വാക്കുകൾ അവഗണിച്ച് ആ കുട്ടിസംവിധായകൻ രണ്ടാം സ്ഫടികവുമായി മുന്നോട്ട് പോവുകയാണെങ്കിൽ അതിനെതിരെ നമ്മൾ ചലച്ചിത്ര പ്രേമികൾ പ്രതികരിക്കേണ്ടതുണ്ട്.

ആടുതോമയുടെ മകനും ഗുണ്ടയായിരിക്കും എന്ന ഈ പുതു സംവിധായകന്റെ സങ്കൽപം തന്നെ ഒരു കാരണവശാലും ‘ഈ ടൈപ്പ് ഐറ്റങ്ങൾ’ പുറം ലോകം കാണാൻ പാടില്ല എന്ന വാദം ശക്തമാക്കാൻ പോന്ന ഒന്നാണ്.

ഈ പ്രവണത അവസാനിപ്പിക്കുക തന്നെ ചെയ്യണം. ക്ലാസിക്കുകൾ ക്ലാസിക്കുകളായി തുടരണം. അല്ലാതെ അവയുടെ തുടർച്ചയായി ആട്ടിൻകാട്ടങ്ങളല്ല ഉണ്ടാവേണ്ടത്.

ഭദ്രൻ സർ നിയമപോരാട്ടത്തിനൊരുങ്ങുകയാണ്.
അദ്ദേഹത്തിന് ആദരപൂർവം വിജയാശംസകളും പിന്തുണയും നേരുന്നു.

ഇത്രയും കൂടി: ഈ കോമാളിത്തത്തിന്റെ വരവറിയിച്ച് ഒരു ടീസർ പടച്ചിറക്കിയിട്ടുണ്ട്. അതിന് താഴെ ഈ സംവിധായകനോട് “വല്ല വാർക്കപ്പണിയ്ക്കും പൊയ്ക്കൂടെടോ!”- എന്ന് ഒരു പ്രേക്ഷകൻ പ്രതികരിച്ച് കണ്ടു.

ആ പ്രേക്ഷക സുഹൃത്തിനോട് പറയാനുള്ളത്, വാർക്കപ്പണി വലിയ അധ്വാനവും ക്രിയാത്മകതയും ചേർന്ന ഒന്നാണ്. ഇമ്മാതിരി ആളുകൾക്ക് വന്ന് ചേരാനുള്ള ഒന്നല്ല അത്!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍