UPDATES

സോഷ്യൽ വയർ

‘ലാലേട്ടൻ എന്ന സൂപ്പർസ്റ്റാറിന്റെ അവതാരപിറവിക്ക് നന്ദി’, ലുസിഫർ രാജാവ് ബോക്സ് ഓഫിസിൽ നീണാൾ വാഴട്ടെ’; ശ്രീകുമാർ മേനോൻ

‘ആന്റണി താങ്കൾ തന്നെയാണ് ഏറ്റവും വലിയ ലാലേട്ടൻ ഫാൻ മുരളിയുടെ അതിഗംഭീരമായ രചന നന്ദി സുജിത് മനോഹരമായ ആ ഫ്രെയിമുകൾക്ക് . ലുസിഫർ രാജാവ് ബോക്സ് ഓഫിസിൽ നീണാൾ വാഴട്ടെ’

പ്രിത്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ലൂസിഫർ മികച്ച പ്രതികരണങ്ങൾ ആണ് നേടുന്നത്. ഈ അവസരത്തിലാണ് പ്രിത്വിരാജിനെ പ്രശംസിച്ച് കൊണ്ട് സംവിധായകൻ ശ്രീകുമാർ മേനോൻ രംഗത്തെത്തിരിയിക്കുന്നത്. ‘ഇന്ന് ഞങ്ങൾ ലാൽ ഫാൻസ്‌ മൊത്തമായും താങ്കളുടെ ഫാൻസ്‌ ആയി മാറിക്കഴിഞ്ഞു. നന്ദി ലാലേട്ടൻ എന്ന സൂപ്പർസ്റ്റാറിന്റെ ഈ അവതാരപിറവിക്ക്’ ശ്രീകുമാർ മേനോൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഒടിയൻ എന്ന ശ്രീകുമാർ മേനോൻ ചിത്രത്തിന് ശേഷം മോഹൻലാൽ നായകനായി തിയേറ്ററിൽ എത്തിയ ചിത്രമാണ് ലൂസിഫർ. റിലീസിന് മുന്നേ വളരെ വലിയെ പ്രതീക്ഷയോടെ എത്തിയ ചിത്രമായിരുന്നു ഒടിയൻ എന്നാൽ ചിത്രം പ്രേക്ഷകർക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്. ഇപ്പോഴിതാ ലൂസിഫർ എന്ന ചിത്രത്തെ പ്രശംസിച്ചുകൊണ്ട് ശ്രീകുമാർ മേനോൻ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ് .

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

രാജാവ് ഒന്നേ ഉള്ളൂ.കേരളത്തിൽ Lucifer എന്ന പേരിൽ ആണ് രാജാവ് ഇപ്പോൾ അറിയപ്പെടുന്നത്. കേരളത്തിന്റെ ബോക്സ്‌ ഓഫീസ് ഭരിക്കുന്ന രാജാവ്. രാജാവ് അജയനാണെന്നു വീണ്ടും തെളിയിക്കുകയാണ് ലൂസിഫർ. പ്രിത്വിരാജ്, ഇന്ന് ഞങ്ങൾ ലാൽ ഫാൻസ്‌ മൊത്തമായും താങ്കളുടെ ഫാൻസ്‌ ആയി മാറിക്കഴിഞ്ഞു. നന്ദി ലാലേട്ടൻ എന്ന സൂപ്പർസ്റ്റാറിന്റെ ഈ അവതാരപിറവിക്ക്.
മഞ്ജു എന്തുകൊണ്ട് ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിന് അർഹയാവുന്നു എന്ന് വീണ്ടും തെളിയിക്കുന്നു പ്രിയദർശിനി രാം ദാസിലൂടെ. വിവേക് ഒബ്‌റോയ് ,ടോവിനോ,പ്രിത്വി എന്നിങ്ങനെ എല്ലാവരും ഉജ്ജ്വലം .ആന്റണി താങ്കൾ തന്നെയാണ് ഏറ്റവും വലിയ ലാലേട്ടൻ ഫാൻ . മുരളിയുടെ അതിഗംഭീരമായ രചന .നന്ദി സുജിത് മനോഹരമായ ആ ഫ്രെയിമുകൾക്ക് .ലുസിഫർ രാജാവ് ബോക്സ് ഓഫിസിൽ നീണാൾ വാഴട്ടെ ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍