UPDATES

സോഷ്യൽ വയർ

‘നിങ്ങളുടെ കേരളാ പൊറോട്ട, ഓള്‍ഡ് മങ്ക്, ബിയര്‍ ഇതെല്ലാം നിങ്ങളെ പിടികൂടും’

സിക്‌സ് പാക്ക് ബോഡിയിൽ തിളങ്ങിയിരുന്നു താരം ഇപ്പോൾ കുടവയറുമായി നില്‍ക്കുന്ന ചിത്രമാണ് വൈറൽ ആയിരിക്കുന്നത്.

അനാര്‍ക്കലി, എസ്ര തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമ ആസ്വാദകർക്ക് പ്രിയങ്കരനായി മാറിയ നടനാണ് സുദേവ് നായര്‍. ഇപ്പോഴിതാ സുദേവ് തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

ഫിറ്റ്‌നസ്സില്‍ ഏറെ ശ്രദ്ധിച്ചിരുന്ന സുദേവിന് ഇതെന്ത് പറ്റിയതാണെന്ന് ആണ് ആരാധകർ ചോദിക്കുന്നത്. സിക്‌സ് പാക്ക് ബോഡിയിൽ തിളങ്ങിയിരുന്നു താരം ഇപ്പോൾ കുടവയറുമായി നില്‍ക്കുന്ന ചിത്രമാണ് വൈറൽ ആയിരിക്കുന്നത്. ഒരു മുന്നറിയിപ്പൊട് കൂടിയാണ് താരം ചിത്രം പങ്കു വെച്ചിരിക്കുന്നത്.

‘നിങ്ങളുടെ കേരളാ പൊറോട്ട, ഐസ്‌ക്രീം, സണ്‍ഡേ, വാഫിള്‍സ്, ഓള്‍ഡ് മങ്ക്, ബിയര്‍ ഇതെല്ലാം നിങ്ങളെ പിടികൂടും. എത്രയൊക്കെ നിങ്ങള്‍ വര്‍ക്കൗട്ട് ചെയ്യുന്നുണ്ടെങ്കിലും നിങ്ങളുടെ ജെനറ്റിക് പാരമ്പര്യം എന്തായാലും ശരി’- സുദേവ് ഫേസ്ബുക്കിൽ കുറിച്ചു.

‘സിക്സ് പാക്ക് പോയി റൈസ് പാക്ക് ആയി‘, ‘ഫാമിലി പാക്ക് ആണല്ലോ‘,’ഇത് ചുമ്മാ വീർപ്പിച്ചു പിടിച്ചത് അല്ലെ ‘ എന്നൊക്കെയാണ് ഫേസ്ബുക്ക് കമന്റ്സ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍