UPDATES

സോഷ്യൽ വയർ

മലയാള സിനിമയുടെ സെറ്റിൽ സഹപ്രവര്‍ത്തകനെ പൂളിലേയ്ക്ക് തള്ളിയിട്ട സണ്ണിക്കും കിട്ടി ഒരു പണി; വീഡിയോ വൈറൽ

നീന്തല്‍കുളത്തിന് അരികില്‍ നിന്ന് അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം സണ്ണി ലിയോണ്‍ ഡാന്‍സ് ചെയ്യുന്നതിനിടെയാണ് സംഭവം

സണ്ണി ലിയോണ്‍ ആദ്യമായി മലയാളത്തിൽ നായികയായി എത്തുന്ന സിനിമയാണ് രംഗീല. സന്തോഷ് നായര്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ചിത്രീകരണ ഇടവേളക്ക് ഇടയിൽ പകർത്തിയ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. സണ്ണി ലിയോണാണ് ഇൻസ്റാഗ്രാമിലൂടെ ഈ വീഡിയോ പങ്കുവെച്ചത്.

നീന്തല്‍കുളത്തിന് അരികില്‍ നിന്ന് അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം സണ്ണി ലിയോണ്‍ ഡാന്‍സ് ചെയ്യുന്നതിനിടെയാണ് സംഭവം. ഇതിനിടെ താരം തമാശയ്ക്ക് കൂടെ ഡാന്‍സ് ചെയ്ത സഹപ്രവര്‍ത്തകനെ പൂളിലേയ്ക്ക് തള്ളിയിട്ടു. പൂളില്‍ വീണയാളെ കളിയാക്കി നില്‍ക്കുന്നതിനിടെയാണ് സണ്ണിക്ക് അപ്രതീഷിതമായി പിന്നിൽ നിന്ന് തള്ള് കിട്ടിയത്

പൂളിലേയ്ക്ക് നോക്കി നില്‍ക്കുന്ന താരത്തെ പിന്നില്‍ നിന്ന് മറ്റൊരാള്‍ തള്ളിയിടുകയായിരുന്നു. താന്‍ വിചാരിച്ച പോലെയല്ല ഈ പ്രാങ്ക് വീഡിയോ പോയതെങ്കിലും രസകരമായിരുന്നു എന്ന കുറിപ്പോടെയാണ് സണ്ണി ലിയോണ്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്

 

View this post on Instagram

 

Another day of shooting @rangeela_movie in paradise

A post shared by Sunny Leone (@sunnyleone) on

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍