UPDATES

സോഷ്യൽ വയർ

സുപ്രിയ സ്റ്റൂളിന് പുറത്താണോ? ചിരി പടർത്തി ആരാധകന്റെ ചോദ്യം; മറുപടിയുമായി സുപ്രിയ

പ്രണയദിനത്തോടനുബന്ധിച്ച് ഇത്തവണത്തെ വനിതയുടെ കവർ പേജ് പൃഥ്വിരാജിന്റെയും ഭാര്യ സുപ്രിയയുടെയും ചിത്രമാണ്

പൃഥ്വിരാജ് നായകനായി എത്തിയ ‘9’ എന്ന ചിത്രം തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. പ്രണയദിനത്തോടനുബന്ധിച്ച് ഇത്തവണത്തെ വനിതയുടെ കവർ പേജ് പൃഥ്വിരാജിന്റെയും ഭാര്യ സുപ്രിയയുടെയും ചിത്രമാണ്. പുതിയ ലക്കം കവർ ഏറെ ഇഷ്ടത്തെടെയാണ് ആരാധകർ ഏറ്റെടുത്തത്. തന്റെ ഇൻസ്റ്റഗ്രാം പേജിൽ പൃഥ്വി കവർചിത്രം പങ്കുവയ്ക്കുകയും ചെയ്തു.

എന്നാൽ ഈ ചിത്രത്തിന് താഴെ ഒരു ആരാധകൻ പങ്കുവെച്ച കമ്മന്റ് ആണ് സോഷ്യൽ മീഡിയയിൽ ചിരിപടർത്തുന്നത്.
സുപ്രിയ ചേച്ചി സ്റ്റൂളില്‍ കയറി ആണോ നില്‍ക്കുന്നത്’ എന്നാണ് ഒരാള്‍ ചോദിച്ചത്. ഉടന്‍ തന്നെ മറുപടിയുമായി സുപ്രിയ രംഗത്തെത്തുകയും ചെയ്തു. ‘അയ്യോ, എങ്ങനെ മനസ്സിലായി’ എന്നായിരുന്നു സുപ്രിയ തിരിച്ചു ചോദിച്ചത്. പലരും സുപ്രിയ മെലിഞ്ഞ് സുന്ദരിയായെന്നും കമന്റ് ചെയ്തിട്ടുണ്ട്.

 

View this post on Instagram

 

Is it Valentine’s yet?? #9TheFilm

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍