UPDATES

സോഷ്യൽ വയർ

സ്വയംഭോഗരംഗത്തിന്റെ പേരിൽ തിരഞ്ഞെടുപ്പിന്റെ അന്ന് ട്രോളുകൾ: ‘നിങ്ങള്‍ രണ്ടു പേരുടെയും പ്രയത്‌നം എനിക്കൊരുപാടിഷ്ടപ്പെട്ടു’; മറുപടി നല്‍കി സ്വര ഭാസ്‌കര്‍

നിങ്ങളുടെ വിരലുകള്‍ ചിന്തിച്ച് ഉപയോഗിക്കൂ..വോട്ട് ചിന്തിച്ച് ചെയ്യൂ”. എന്ന പ്ലക്കാര്‍ഡുമായി നില്‍ക്കുന്ന ഒരു പുരുഷന്റെയും സ്ത്രീയുടേയും ചിത്രങ്ങളാണ് നവമാധ്യമങ്ങളിൽ വൈറലായത്.

നിലപാടുകളുടെയും വിമർശകർക്കെതിരെയുള്ള മറുപടികളുടെ പേരിലും ഏറെ ശ്രദ്ധേയായ താരമാണ് സ്വരാ ഭാസ്‌കര്‍. ‘വീരേ ദി വെഡ്ഡിങ്’ എന്ന ചിത്രത്തിലെ വൈബ്രേറ്റര്‍ ഉപയോഗിച്ച് സ്വയംഭോഗം ചെയ്യുന്ന രംഗത്തില്‍ അഭിനയിച്ചതിന് നിരവധി വിമര്‍ശനങ്ങളാണ് സ്വരയ്ക്ക് നേരിടേണ്ടി വന്നിരുന്നത്. ഈ വിമർശനങ്ങൾക്കെല്ലാം കടുത്ത ഭാഷയിൽ തന്നെ താരം മറുപടിയും നൽകിയിരുന്നു.

എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഈ ചിത്രത്തിലെ സ്വയംഭോഗരംഗത്തിന്റെ പേരിലാണ് സ്വരയ്ക്കെതിരേ ട്രോളുകളും വിമർശനങ്ങളും ഉയർന്നിരുന്നത്. തിരഞ്ഞെടുപ്പില്‍ സ്വര ഭാസ്‌കറെ പോലെയാകരുത്. ..നിങ്ങളുടെ വിരലുകള്‍ ചിന്തിച്ച് ഉപയോഗിക്കൂ..വോട്ട് ചിന്തിച്ച് ചെയ്യൂ”. എന്ന പ്ലക്കാര്‍ഡുമായി നില്‍ക്കുന്ന ഒരു പുരുഷന്റെയും സ്ത്രീയുടേയും ചിത്രങ്ങളാണ് നവമാധ്യമങ്ങളിൽ വൈറലായത്.

ട്രോളുകൾക്കും വിമർശനങ്ങൾക്കുമുള്ള താരത്തിന്റെ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.

‘ഓഹ്, എന്റെ പേര് പ്രശസ്തമാക്കാന്‍ വേണ്ടി വിയര്‍പ്പൊഴുക്കി കൊണ്ട് എന്റെ ട്രോളുകള്‍ വീണ്ടും പണി തുടങ്ങിയിരിക്കുകയാണ്. നിങ്ങള്‍ വളരെയേറെ ആത്മാര്‍ത്ഥയായുള്ളവരും നല്ലവരുമാണ്. അവരുടെ ഭാവന അല്പം പരിമിതമാണ് എന്നിരുന്നാലും നിങ്ങള്‍ രണ്ടു പേരുടെയും പ്രയത്‌നം എനിക്കൊരുപാടിഷ്ടപ്പെട്ടു”- സ്വര ട്വീറ്റ് ചെയ്‌തു.

കൂടാതെ ഈ രംഗവുമായി ബന്ധപ്പെട്ട് തന്റെ അച്ഛനെ ട്രോളാന്‍ വന്ന വ്യക്തിക്ക് സ്വര നൽകിയ മറുപടിയും ശ്രദ്ധേയമായിരുന്നു.
ചിത്രത്തിലെ സ്വയംഭോഗ രംഗം സ്വരയുടെ അച്ഛന് ട്വീറ്റ് ചെയ്ത് ‘ സര്‍, ആരാണീ നടി? എന്താണിവര്‍ ചെയ്യുന്നത്?’ എന്നായിരുന്നു ട്രോളന്റെ ചോദ്യം. അഗ്നിവീര്‍ എന്ന അക്കൗണ്ടില്‍ നിന്നായിരുന്നു ട്വീറ്റ്. ഉഭയസമ്മതപ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീം കോടതിവിധിക്ക് അനുകൂല നിലപാടുമായി സ്വരയുടെ അച്ഛന്‍ ഉദയകുമാര്‍ ട്വീറ്റ് ചെയ്തതിനു മറുപടി ആയിട്ടായിരുന്നു ഈ വ്യക്തിയുടെ ട്വീറ്റ്

‘ഞാന്‍ ഒരു അഭിനേത്രിയാണ്. ഒരു വൈബ്രേറ്റര്‍ ഉപയോഗിക്കുന്നതായാണ് ഞാന്‍ അഭിനയിക്കുന്നത്. എന്റെ അച്ഛനോട് ചോദിക്കണമെന്നില്ല, അടുത്ത തവണ നിങ്ങള്‍ക്കെന്തെങ്കിലും സംശയം തോന്നുകയാണെങ്കില്‍ എന്നോട് നേരിട്ടു ചോദിക്കാം. ഒന്നുകൂടി, നിങ്ങളുടെ പേരിനൊപ്പമുള്ള വീര്‍ എടുത്തുമാറ്റൂ. ഇത്തരം ചീപ്പായ മാര്‍ഗങ്ങളിലൂടെ പ്രായമായവരെ അധിക്ഷേപിക്കുന്നവര്‍ അത്ര ധൈര്യശാലികളല്ല. ചിയേഴ്‌സ്’, സ്വര മറുപടിയായി ട്വീറ്റ് ചെയ്‌തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍