ഭീകരാക്രമണത്തെ തുടർന്നുണ്ടായ ഇന്ത്യ പാക് യുദ്ധത്തെ നിസാരവല്കരിച്ച് ഹാസ്യ പരിപാടി
ഭീകരാക്രമണത്തെ തുടർന്നുണ്ടായ ഇന്ത്യ പാക് യുദ്ധത്തെ നിസാരവല്കരിച്ച് ഹാസ്യ പരിപാടി അവതരിപ്പിച്ച ഹോളിവുഡ് കൊമേഡിയന്‍ ട്രെവര്‍ നോഹയ്ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് താരം സ്വര ഭാസ്കര്‍ രംഗത്ത്. കോമഡി സെന്‍ട്രല്‍ എന്ന പരിപാടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതും ചർച്ചയാകുന്നതും. ദക്ഷിണാഫ്രിക്കക്കാരനായ നോഹയാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. ഒട്ടേറെ വിമർശനങ്ങളാണ് ഈ പരിപാടിക്ക് എതിരെ ഉയരുന്നത്.
ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധമുണ്ടാകില്ലെന്നാണ് പ്രത്യാശിക്കുന്നതെന്നും അങ്ങനെ ഉണ്ടാവുകയാണെങ്കില്‍ അത് ലോകത്തില്‍ ഇന്നുവരെ ഉണ്ടായതില്‍ വച്ചേറ്റവും വലിയ എന്റര്ടെയ്നര് ആയിരിക്കുമെന്നും കാണാന്‍ നല്ല തമാശയായിരിക്കുമെന്നുമാണ് നോഹ തന്റെ ഷോയിൽ പറയുന്നു.
ബോളിവുഡ് ഡാന്‍സ് നമ്പറുകള്‍ പോലെയാകും ഇരു വിഭാഗവും യുദ്ധം ചെയ്യുക എന്നും വികലമായ ഹിന്ദി ഉച്ചാരണത്തോടെയും ആംഗ്യവിക്ഷേപങ്ങളോടെയും നോഹ തന്റെ ഷോയില്‍ പരിഹസിക്കുന്നുണ്ട്. ഇതോടെയാണ് നോഹയ്ക്കെതിരേ സ്വര രംഗത്തെത്തിയത്.
നാലു കാര്യങ്ങളാണ് തനിക്ക് പറയാനുള്ളത് എന്നുപറഞ്ഞു കൊണ്ടാണ് സ്വരയുടെ
ട്വീറ്റ്.
1.യുദ്ധം ഒരിക്കലും തമാശയോ രസകരമായ കാര്യമോ അല്ല
2.ഹിന്ദി ആളുകള്‍ക്ക് മനസിലാകാത്ത ഭാഷയല്ല
3.ഇന്ത്യയെയും പാകിസ്താനെയും കുറിച്ചുള്ള നിലപാട് അറിവില്ലായ്മയില്‍ നിന്നും വംശീയവാദത്തില്‍ നിന്നും ഉണ്ടായതാണ്
4.ഇവിടെ നഷ്ടമായിരിക്കുന്നത് മനുഷ്യ ജീവനുകളാണ്-സ്വര ട്വീറ്റില്‍ പറയുന്നു
@Trevornoah 1. War isn’t funny or entertaining. 2. Hindi is not gibberish. Ur stereotype of indo- pak is ignorant & racist. 3. Ur set smacks of essentialism & a patronising generalisation & is v #FirstWorld 4. Human lives were lost & at stake. SO disappointing! @ComedyCentral pic.twitter.com/c46TqB9btd
— Swara Bhasker (@ReallySwara) March 1, 2019