UPDATES

സോഷ്യൽ വയർ

‘എന്റെ ഏത് ശരീരഭാഗം ആണ് നിങ്ങൾക്ക് ഇഷ്ട്ടം’: അശ്ലീല കമന്റിനെതിരെ നടി തപ്സി പന്നുവിന്റെ മറുപടി ട്വിറ്ററില്‍ വൈറല്‍

നിങ്ങളുടെ ശരീരഭാഗങ്ങള്‍ തനിക്ക് ഇഷ്ടമാണെന്ന ആരാധകന്റെ ട്വിറ്റിന് ഹാസ്യരൂപേണയാണ് നടി മറുപടി നല്‍കിയത്.

തനിക്കെതിരെയുണ്ടായ അശ്ലീല കമന്റിന്  നടി  താപ്‌സി പന്നു നല്‍കിയ മറുപടിയാണ് ട്വിറ്ററില്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. അശ്ലീല കമന്റുകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും  താപ്‌സിക്കറിയാം. 31 കാരിയായ താരം തനിക്കെതിരെ വന്ന ട്രോളുകള്‍ക്ക് മറുപടി പറഞ്ഞതാണ് പിന്നീട് വൈറലായത്. സാമൂഹ്യമാധ്യമങ്ങളില്‍ പലപ്പോഴും നടിമാര്‍ക്കെതിരെ അശ്ലീല കമന്റുണ്ടാകുന്നത് പതിവാണ്. എന്നാല്‍ ഇതിനെതിരെ പ്രതിരോധിക്കാനോ പ്രതികരിക്കാനോ ഒരു പക്ഷെ എല്ലാവരും തയാറാകാറില്ല. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രതികരിക്കേണ്ടതെങ്ങനെയെന്ന് തപ്‌സി പഠിപ്പിക്കുന്നു.

നിങ്ങളുടെ ശരീരഭാഗങ്ങള്‍ തനിക്ക് ഇഷ്ടമാണെന്ന ആരാധകന്റെ ട്വിറ്റിന് ഹാസ്യരൂപേണയാണ് നടി മറുപടി നല്‍കിയത്. എനിക്കും ഇഷ്ടമാണ്, എന്തൊക്കെ ആയാലും, നിങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടത് ഏതാണ് ? എനിക്ക് പ്രിയപ്പെട്ടത് തലച്ചോറാണ്. എന്നായിരുന്നു നടിയുടെ മറുപടി. അശ്ലീല കമന്റിട്ട ആരാധകന് മറുപടിയായി നടി നല്‍കിയ കമന്റ് പിന്നീട് വൈറലാകുകയായിരുന്നു.

തപ്‌സിയുടെ ട്വീറ്റിന് നിരവധി പ്രതികരണങ്ങളാണ് വന്നത്. താപ്‌സിയുടെ ആരാധകന്റെ അശ്ലീല കമ്മന്റിനെ നേരിട്ട രീതിയെ പ്രശംസിച്ച് നിരവധി പേര്‍ താരത്തിന് പിന്തുണയേകി രംഗത്തെത്തി.ഇയാളുടെ കമന്റും തന്റെ മറുപടിയും ചേർന്ന സ്ക്രീൻ ഷോട്ട് ഉൾപ്പെടെയാണ് തപ്സി ട്വീറ്റ് ചെയ്തിരിക്കുന്നത്. അയാൾ അർഹിച്ച കമന്റ് തന്നെയാണത് എന്നാണ് പിന്തുണയ്ക്കുന്നവർ പറയുന്നത്.

നേരത്തെ തന്റെ ബിക്കിനി ചിത്രങ്ങൾക്ക് നേരെ സദാചാര വാദികളുടെ ആക്രമം ഉണ്ടായപ്പോഴും അവർ ശക്തമായി പ്രതികരിച്ചിരുന്നു. ബിക്കിനി ധരിച്ചാല്‍ അത് ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരാകുന്നതെങ്ങനെ എന്നാണ് നടി ചോദിച്ചത്. ഒരു ഇന്ത്യക്കാരി എന്ന നിലയിലും ഇന്ത്യന്‍ സംസ്‌കാരം പിന്തുടരുന്ന ആള്‍ എന്ന നിലയിലും ബിക്കിനി ധരിക്കാന്‍ തനിക്ക് ഒരു മടിയുമില്ലെന്നും നടി പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍