UPDATES

സോഷ്യൽ വയർ

ഫേസ് ആപ് ഇല്ലാതെയും പ്രായക്കൂടുതലുള്ള ഫോട്ടോകൾ; തപ്‍സിയുടെ ചിത്രങ്ങൾ വൈറലാകുന്നു

സാൻഡ് കി ആങ്ക് എന്ന പുതിയ ചിത്രത്തിലെ ഫോട്ടോയാണ് തപ്‍സി ഷെയര്‍ ചെയ്‍തിരിക്കുന്നത്. 60 വയസ്സുള്ളതാണ് കഥാപാത്രം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ  ‘ഫേസ് ആപ്’ ആണ് താരം. ഫേസ് ആപ് വഴി കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ എങ്ങനെയിരിക്കും എന്ന ഫോട്ടോയാണ് എല്ലാവരും ഷെയര്‍ ചെയ്യുന്നത്. എന്നാല്‍ ആപ്ലിക്കേഷൻ ഉപയോഗിക്കാതെ പ്രായം തോന്നിക്കുന്ന ലുക്കിലുള്ള ഫോട്ടോ ഷെയര്‍ പങ്കുവെച്ചിരിക്കുകയാണ് തപ്‍സി.  ഫേസ് ആപ് ചിത്രങ്ങൾക്കിടയിൽ തപ്‌സി പനുവിന്റെ ഈ ചിത്രം വൈറലായിരിക്കുകയാണ്.

സാൻഡ് കി ആങ്ക് എന്ന പുതിയ ചിത്രത്തിലെ ഫോട്ടോയാണ് തപ്‍സി ഷെയര്‍ ചെയ്‍തിരിക്കുന്നത്. 60 വയസ്സുള്ളതാണ് കഥാപാത്രം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ക്ക് വലിയ സ്വീകരണമാണ് നേരത്തെ ലഭിച്ചത്. ഷാര്‍പ് ഷൂട്ടറായ ചന്ദ്രോ ആയിട്ടാണ് തപ്‍സി ചിത്രത്തില്‍ അഭിനയിക്കുന്നത്.

വളരെ വ്യത്യസ്‍തമായ ഒരു കാര്യം ഞാൻ ആലോചിക്കുകയാണ്. ഞാൻ 30 വയസ്സുള്ള ഒരു കോളേജ് വിദ്യാര്‍ഥിനിയായി എത്തിയാല്‍ ആരും ചോദിക്കില്ല. വലിയ താരങ്ങള്‍ പോലും കോളേജ് പ്രായത്തിലെ കഥാപാത്രങ്ങളായാല്‍ ആരും ഒന്നും ചോദിക്കില്ല. ഒന്നും പ്രത്യേകിച്ച് തോന്നില്ല, ആര്‍ക്കും- പ്രായക്കൂടുതലുള്ള കഥാപാത്രമായി എത്തുന്നതിനെ കുറിച്ച് തപ്‍സി പറയുന്നു. രണ്ട് നടിമാര്‍ അവരുടെ കരിയറിന്റെ പ്രധാന ഘട്ടത്തില്‍ ഇരട്ടിപ്രായമുള്ള കഥാപാത്രമായി എത്തുന്നത് അപരിചിതമാണ്. സാധാരണ ഇന്ന് എല്ലാ നടിമാരും പ്രായം കുറവുള്ള കഥാപാത്രമാണ് ചെയ്യാൻ ശ്രമിക്കാറുള്ളത് ഞങ്ങള്‍ ഇരട്ടിപ്രായമുള്ള കഥാപാത്രത്തെയാണ് തെരഞ്ഞെടുത്തത്. അത് അഭിനന്ദിക്കുന്നതിനു പകരം ആള്‍ക്കാര്‍ അതിലെ പ്രശ്‍നങ്ങള്‍ കണ്ടെത്താൻ ശ്രമിക്കുകയാണ്- തപ്‍സി പറയുന്നു .

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍