UPDATES

സോഷ്യൽ വയർ

ലോകത്തെ ഏറ്റവും നീളം കൂടിയ സിപ് ലൈനിലൂടെ സാഹസികയാത്ര നടത്തി ടോവിനോ തോമസ്

റാസ് അല്‍ ഖൈമയിലെ ജബല്‍ ജൈസ് സിപ് ലൈനിലൂടെ ആയിരുന്നു ഈ യാത്ര.

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിലെ യൂത്ത് ഐക്കൺ ആയിമാറിയ താരമാണ് ടോവിനോ തോമസ്. താരത്തിന്റെ ഒരു സാഹസികയാത്രയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറൽ ആകുന്നത്.

ലോകത്തെ തന്നെ ഏറ്റവും നീളം കൂടിയ സിപ് ലൈനിലൂടെ യാത്ര നടത്തിയാണ് ടോവിനോ തനിക്ക് സാഹസികതയും ഏറെ ഇഷ്ട്ടമുള്ള ഒന്നാണെന്ന് തെളിയിക്കുന്നത്. റാസ് അല്‍ ഖൈമയിലെ ജബല്‍ ജൈസ് സിപ് ലൈനിലൂടെ ആയിരുന്നു ഈ യാത്ര.

2.83 കിലോമീറ്ററാണ് ഇതിന്റെ നീളം. മണിക്കൂറില്‍ 120 മുതല്‍ 150 കിലോമീറ്റര്‍ വരെ വേഗതയിലാണ് റൈഡര്‍മാര്‍ ഇതിലൂടെ പറക്കുന്നത്. സമുദ്രനിരപ്പിന് 1,680 മീറ്റര്‍ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

കാറിപ്പൊളിക്കുന്നത് കേള്‍ക്കാതിരിക്കാനല്ലേ വീഡിയോയ്ക്കിടയില്‍ ബിജിഎം കുത്തികയറ്റിയതെന്ന ചിരിപടർത്തുന്നു കമന്റുകളും വിഡിയോയിൽ സജീവമാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍