UPDATES

സോഷ്യൽ വയർ

ഓസ്‌കാര്‍ പുരസ്‌കാര വേദിയിൽ കാണികൾക്കിടയിൽ ടൊവിനോയും; ചിത്രം വൈറൽ

തന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഓസ്‌കാര്‍ വേദിയില്‍ സദസിലിരിക്കുന്ന ചിത്രം പങ്കു വെച്ചാണ് ടോവിനോ താരമായത്

ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്ന വേദിയിലേക്ക് ആകാംക്ഷാഭരിതനായി ഇരിക്കുന്ന ടൊവിനോയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.

ഇന്ത്യന്‍ സിനിമകളൊന്നും പട്ടികയില്‍ ഉണ്ടായിരുന്നില്ലെങ്കിലും സിനിമയെ സ്‌നേഹിക്കുന്നവരുടെ ശ്രദ്ധ മുഴുവന്‍ ഓസ്‌കാര്‍ പ്രഖ്യാപന ചടങ്ങിലേക്കായിരുന്നു. ഇതിനിടെ തന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ . ഓസ്‌കാര്‍ വേദിയില്‍ സദസിലിരിക്കുന്ന ചിത്രം പങ്കു വെച്ചാണ് ടോവിനോ താരമായത്.

സലിം അഹമ്മദിന്റെ ആന്‍ഡ് ദ് ഓസ്കർ ഗോസ് ടു എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ ആയിരുന്നു സംഗതി. ഓസ്‌കര്‍ പ്രഖ്യാപനം നടന്ന അതേ ദിവസം തന്നെ പോസ്റ്റർ ഇന്റർനെറ്റിലൂടെ റിലീസ് ചെയ്യുകയായിരുന്നു.

പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു’. സിനിമയ്ക്കുള്ളിലെ സിനിമയാണ് ചിത്രത്തിന്റെ പ്രമേയം. കഴിഞ്ഞ ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനത്തോട് അനുബന്ധിച്ച് ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വിട്ടിരുന്നു. അനു സിത്താരയാണ് ചിത്രത്തില്‍ നായിക. ചിത്രത്തില്‍ ഒരു ചലച്ചിത്ര സംവിധായകന്റെ വേഷത്തില്‍ ടൊവിനോ എത്തുമ്പോള്‍ പത്രപ്രവര്‍ത്തകയുടെ വേഷത്തിലാണ് അനു സിത്താര എത്തുന്നത്.

സിദ്ധിഖ്, സലിം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പാനി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മധു അമ്പാട്ടാണ് ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടുവിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ശബ്ദസംവിധാനം റസൂല്‍ പൂക്കുട്ടി.  സംഗീത സംവിധാനം ബിജിബാൽ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍