UPDATES

സോഷ്യൽ വയർ

ടെന്‍ ഇയര്‍ ചലഞ്ചില്‍ കോഹ്ലി മാത്രമല്ല ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ‘വെല്ലുവിളി’ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ കറങ്ങുന്നുണ്ട്

മോദിയുടെ 2009 ലെടുത്ത ചിത്രവും 2019 ല്‍ എടുത്ത ചിത്രങ്ങളുമാണ് ടെന്‍ ഇയര്‍ ചലഞ്ചിന്റെ ഭാഗമായി പ്രചരിക്കുന്നത്.

സാമൂഹ്യമാധ്യമങ്ങളില്‍ ടെന്‍ ഇയര്‍ ചലഞ്ച് തരംഗമാകുകയാണ്. എല്ലാ മേഖലകളിലുള്ളവരും ചലഞ്ചില്‍ സജീവമായി പങ്കെടുക്കുകയാണ്. തങ്ങളുടെ പത്ത് വര്‍ഷം മുമ്പുള്ളതും ഇപ്പോഴത്തെ ചിത്രങ്ങളും ഒരുമിച്ച് പോസ്റ്റ് ചെയ്യുമ്പോള്‍ എല്ലാവര്‍ക്കും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ ലഭിക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ സ്വന്തം ചിത്രങ്ങള്‍ക്ക് പകരം മറ്റുള്ളവരുടെ ചിത്രങ്ങള്‍ പങ്കുവച്ചാണ് ശ്രദ്ധനേടുന്നത്. വ്യക്തികളെ കൂടാതെ സ്ഥപനങ്ങളും സംഘടനകളും ഇങ്ങനെ ചലഞ്ചിന്റെ ഭാഗാകുന്നു. സാമൂഹ്യമാധ്യമങ്ങളായ ഫേസ്ബുക്കിലും, ഇന്‍സ്റ്റഗ്രാമിലും, എന്നു വേണ്ട ട്വിറ്ററിലും ടെന്‍ ഇയര്‍ ചലഞ്ച് ഹിറ്റായിരിക്കുകയാണ്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ ചിത്രങ്ങളും പുതിയ ചിത്രങ്ങങ്ങളും സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. മോദിയുടെ 2009 ലെടുത്ത ചിത്രവും 2019 ല്‍ എടുത്ത ചിത്രങ്ങളുമാണ് ടെന്‍ ഇയര്‍ ചലഞ്ചിന്റെ ഭാഗമായി പ്രചരിക്കുന്നത്. നരേന്ദ്ര മോദിയുടെ യാത്രകളെ ഓര്‍മ്മപ്പെടുത്തുന്ന ചിത്രങ്ങളാണ് അവ. 2009 ല്‍ ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ എടുത്ത ചിത്രവും ഇപ്പോള്‍ പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം അടുത്ത കാലത്തായി എടുത്ത ചിത്രവുമാണ് ചലഞ്ചിന്റെ ഭാഗമായി പുറത്തു വന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെയും കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയുടെയും ഡോ.മന്‍മോഹന്‍ സിംഗിന്റെയും ചിത്രങ്ങളും ചലഞ്ചിന്റെ ഭാഗമായി ഏറെ ശ്രദ്ധ നേടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍