UPDATES

സോഷ്യൽ വയർ

ഇരുപതിനായിരം രൂപ ചെലവാക്കി വിവാഹ സത്കാരം; പാകിസ്താനി ചെറുപ്പക്കാരന്റെ പോസ്റ്റ് വൈറല്‍

ഈ വര്‍ഷം ആര്‍ഭാടത്തില്‍ നടന്ന വിവാഹ സത്കാരങ്ങളില്‍ ഒന്ന് പ്രിയങ്ക ചോപ്രയും നിക്ക് ജോനസും തമ്മിലുള്ളതായിരുന്നു.

പാകിസ്താനിലെ സാധാരണ കുടുംബത്തിലെ ചെറുപ്പക്കാരന്‍ പറഞ്ഞ തന്റെ വിവാഹ കഥ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. സമീപകാലത്ത് ഇന്ത്യയില്‍  ബോളിവുഡിലേതുള്‍പ്പെടെ ആര്‍ഭാട വിവാഹങ്ങള്‍ നടന്നതുകൊണ്ടാകാം സാമൂഹ്യമാധ്യമങ്ങള്‍ വഴി ഇന്ത്യയിലാണ് വിവാഹ കഥ ഹിറ്റാകുന്നത്. റിസ്വാന് സമ്പന്നതയില്‍ നടന്ന വിവാഹങ്ങള്‍ മഹത്വമുള്ളതായൊന്നും തോന്നിയില്ല. ഇതിനുള്ള കാരണങ്ങളാണ് സാമൂഹ്യമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.

ഈ വര്‍ഷം ആര്‍ഭാടത്തില്‍ നടന്ന വിവാഹ സത്കാരങ്ങളില്‍ ഒന്ന് പ്രിയങ്ക ചോപ്രയും നിക്ക് ജോനസും തമ്മിലുള്ളതായിരുന്നു. ലോസ് ആഞ്ചസില്‍ വെച്ചായിരുന്നു ഇരുവരുടേയും ഒരു റിസപ്ഷന്‍. മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയും ആനന്ദ് പിരമാളും തമ്മില്‍ കഴിഞ്ഞ ആഴ്ച പരസ്പരം കൈപിടിച്ചുകഴിഞ്ഞു. വേറെയും രണ്ട് ബോളിവുഡ് സെലിബ്രിറ്റികളുടെ കല്യാണത്തിന് 2018 സാക്ഷ്യം വഹിച്ചു. ദീപിക പദുകോണും രണ്‍വീര്‍ സിംഗും തമ്മിലുള്ളതായിരുന്നു അത്.

‘ഈ അവസരത്തിലാണ് ട്വിറ്ററില്‍ റിസ്വാന്‍ ഇങ്ങനെ എഴുതിയത്, ‘കൂട്ടുകാരെ ഇത് വിവാഹ സീസണാണല്ലോ, ഞാന്‍ എന്റെ വിവാഹത്തെ കുറിച്ച് ഒരു സൂചന തരാം; വിവാഹത്തിന് 25 പേരാണ് ഉണ്ടായിരുന്നത്. മാതാപിതാക്കളും അടുത്ത കൂട്ടുകാരും മാത്രം. വീടിന്റെ ടെറസായിരുന്നു വിവാഹ വേദി, ഭക്ഷണം; ചിക്കന്‍ ടിക്ക, സീക്ക് കബാബ്, പട്ടൂരെ ചന, ഹല്‍വ സ്ട്രോബറീസ്. 20,000 രൂപയാണ് വിവാഹത്തിനായി ആകെ ചിലവഴിക്കാന്‍ ഉദ്ദേശിച്ചത്.

കൂട്ടുകാരന്‍ അവന്റെ പാചക കല പുറത്തെടുത്തു. ഞാന്‍ ചിക്കനും മറ്റ് സാധനങ്ങള്‍ വാങ്ങി സ്വയം തയ്യാറാക്കി. ഭാര്യയാണ് ഗട്ടായി ആലു തയ്യാറാക്കിയത്. അലങ്കാര വിളക്കുകളും മറ്റും അച്ഛന്‍ ടെറസില്‍ ഒരുക്കി ഐസ്‌ക്രീമും സ്‌ട്രോബറി പഴങ്ങളും വാങ്ങി. താന്‍ നീല നിറത്തിലുള്ള പ്ലെയിന്‍ കുര്‍ത്തയാണ് ധരിച്ചത്. ഭാര്യ അതേ നിറത്തിലുള്ള ഒരു സാരിയും . ഇവ രണ്ടും അമ്മയും പെങ്ങളും വിവാഹ സമ്മാനമായി തന്നതാണ്. പിന്നീട് ഭക്ഷണം കഴിച്ചു, രാത്രി വൈകുന്നവരെ തങ്ങള്‍ എല്ലാവരും സംസാരിച്ചിരുന്നു. എന്നിട്ട് റിസ്വാന്‍ പറഞ്ഞു ‘ഇത്രയെ വിവാഹത്തിന് വേണ്ടു, എന്താണോ നിങ്ങളാല്‍ കഴിയുക അതെ നല്‍കേണ്ട കാര്യമുള്ളു. പക്ഷെ രസകരമായിരിക്കണം, സന്തോഷമുണ്ടായിരിക്കണം. ചെറുതോ വലുതോ ആകട്ടെ സന്തോഷമാണ് പ്രധാനം’ റിസ്വാന്‍ കൂട്ടിച്ചേര്‍ത്തു. റിസ്വാന്‍ പോസ്റ്റ് ഇട്ടതോടെ നിരവധിപേരാണ് റിസ്വാനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍