UPDATES

സോഷ്യൽ വയർ

കോഹ്‌ലിയോട് തന്റെ ബാറ്റിംഗിനെ കുറിച്ച് ഒരു വാക്ക് പറയുമോയെന്ന് അനുഷ്‌കയോട് കത്രീന; മറുപടി കിട്ടിയത് പ്രീതി സിന്റയില്‍ നിന്നും

ക്രിക്കറ്റ് കളിയുടെ വീഡിയോ കത്രീന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഷെയര്‍ ചെയ്യുകയായിരുന്നു.

ബോളിവുഡ് നടി കത്രീന കൈഫ് ബാറ്റിംഗ് ചെയ്യുന്നതാണ് സോഷ്യല്‍ മിഡിയയില്‍ വൈറലാകുന്നത്. താന്‍ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ കത്രീന തന്നെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. വീഡിയോ മണിക്കൂറുകള്‍ക്കകം വൈറലായി മാറുകയും ചെയ്തു. നടി മാത്രമല്ല, നന്നായി ബാറ്റും താന്‍ ചെയ്യുമെന്നാണ് കത്രീന പറയുന്നത്. ഇപ്പോള്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ‘ഭാരത്’ എന്ന സിനിമയുടെ ലൊക്കേഷനില്‍ പാക്കപ്പിന് ശേഷം ക്രിക്കറ്റ് കളിയുടെ വീഡിയോ കത്രീന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഷെയര്‍ ചെയ്യുകയായിരുന്നു.

കൂടാതെ ഈ വീഡിയോയ്‌ക്കൊപ്പം ഒരു കുറിപ്പ് കൂടി കത്രീന ചേര്‍ക്കുന്നുണ്ട്. സഹപ്രവര്‍ത്തകയും നടിയുമായ അനുഷ്‌ക ശര്‍മ്മയ്ക്കാണ് കത്രീനയുടെ പ്രത്യേക സന്ദേശം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ വിരാട് കോഹ്ലിയോട്‌  ഒരു വാക്ക് തന്റെ ബാറ്റിങ്ങിനെ കുറിച്ച് പറയണമെന്നാണ് കത്രീന ആവശ്യപ്പെടുന്നത്. അനുഷ്‌ക ഇതുവരെ ഒന്നും പറഞ്ഞില്ലെങ്കിലും ഐപിഎലില്‍ സ്വന്തമായി ടീം ഉളള പ്രീതി സിന്റ പ്രതികരിച്ചിട്ടുണ്ട്. ‘വോവ്, ഞങ്ങള്‍ കത്രീനയെ പ്രതിഫലം നല്‍കി വാങ്ങും,’ എന്നായിരുന്നു പ്രീതി സിന്റയുടെ കമന്റ്. മുംബൈയിലാണ് കത്രീന-സല്‍മാന്‍ കൂട്ടുകെട്ടിന്റെ ഭാരതിന്റെ ചിത്രീകരണം നടക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍