UPDATES

സോഷ്യൽ വയർ

ഒറ്റയടിക്ക് മൂന്ന് കുപ്പികൾ; വൈറലായി വിദ്യുത് ജാംവാലിന്റെ ബോട്ടിൽകാപ് ചലഞ്ച്

ഇതിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു നടി ആദാ ശർമയുടെ ബോട്ടിൽകാപ് ചാലഞ്ച്

കീ കീ ചലഞ്ച് ന് ശേഷം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ് ബോട്ടിൽ കാപ് ചലഞ്ച്. കുപ്പി താഴെ വീഴുകയോ പൊട്ടുകയോ ചെയ്യാതെ അടപ്പ് അടിച്ചു തെറിപ്പിക്കുക എന്നതാണ് ചലഞ്ച്. കൈ ഉപയോഗിക്കരുത്. ഹോളിവുഡിൽ ആരംഭിച്ച ചലഞ്ച് മോളിവുഡിൽ വരെ എത്തിയിരുന്നു.

ബോളിവുഡ് നടൻ വിദ്യുത് ജാംവാന്റെ ബോട്ടിൽ കാപ് ചലഞ്ച് ആണ് സമൂഹ മാധ്യമങ്ങളിൽ ഏറ്റവും ശ്രദ്ധേയമായിരുന്നത്. ഒറ്റച്ചവിട്ടിന് മൂന്ന് കുപ്പികളുടെ അടപ്പാണ് വിദ്യുത് അടിച്ചുതെറിപ്പിച്ചത്. ഇതിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു നടി ആദാ ശർമയുടെ ബോട്ടിൽകാപ് ചാലഞ്ച്. എല്ലാവരും കാലു കൊണ്ട് കുപ്പിയുടെ അടപ്പ് തെറിപ്പിച്ചപ്പോൾ താരം ഉതിയാണ് ക്യാപ് തെറിപ്പിച്ചത്.


സാഖിസ്ഥാനിൽ നിന്നുള്ള മിക്സൽ മാർഷൽ ആർട്സ് താരം ഖറോ പഷിയ്ക്കാനാണ് ബോട്ടിൽ കാപ് തെറിപ്പിച്ച്  ലോകത്തെ ആദ്യം വെല്ലുവിളിച്ചത്. ഹോളിവുഡ് നടനും നിർമാതാവുമായ ജേസൻ സ്റ്റാതമിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനത്തോടെ സംഗതി ക്ലിക്കായി.

 

View this post on Instagram

 

@mehwishhayatofficial @danish_hayat challenge accepted by super gorgeous! #bottlecapchallenge #mehwishhayat

A post shared by Fashion Front (@fashion_front67) on

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍