UPDATES

സോഷ്യൽ വയർ

‘നീങ്ക കവലപ്പെടാതെ തമ്പീ’; ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥനുമായുള്ള വിജയുടെ ടെലിഫോൺ സംഭാഷണം വൈറൽ

തേനിയിലെ വിജയ് ഫാന്‍സ് അസോസിയേഷന്റെ അധ്യക്ഷന്‍ പാണ്ടി വഴിയാണ് തമിഴ്‌സെല്‍വന്റെ കാര്യം വിജയ് അറിയുന്നത്. തുടര്‍ന്ന് തമിഴ്‌സെല്‍വനെ വിജയ് നേരിട്ട് വിളിക്കുകയായിരുന്നു.

തമിഴ്‌നടന്‍ വിജയും പട്ടാള ഉദ്യോഗസ്ഥനും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൂടല്ലൂർ സ്വദേശിയായ തമിഴ്സെൽവനെ വിജയ് ഫോൺവിളിക്കുന്ന വിഡിയോ ക്ലിപ്പ് ആണ് ചർച്ചയാകുന്നത്. വിജയിന്റെ കടുത്ത ആരാധകനാണ് കൂടല്ലൂര്‍ സ്വദേശിയായ തമിഴ്‌സെല്‍വന്‍‍. 17 വര്‍ഷമായി അദ്ദേഹം ഇന്ത്യന്‍ ആര്‍മിയില്‍ ആണ് അദ്ദേഹം.

‘ജമ്മുവിലേക്ക് പോകുകയാണ് എന്ന് അറിഞ്ഞു. നിങ്ങള്‍ വിഷമിക്കേണ്ട, ഒരു പ്രശ്‌നവും ഉണ്ടാകില്ല. സന്തോഷവാനായി ഇരിക്കൂ. ജോലി കഴിഞ്ഞു തിരികെ വരുമ്പോള്‍ നമുക്ക് നേരിട്ട് കാണാം.’ വിജയ് പറഞ്ഞു. ഒരുപാട് നാളായി നിങ്ങനെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നുവെന്നും വിളിച്ചതിൽ ഒരുപാട് നന്ദിയുണ്ടെന്നും വിജയോട് തമിഴ്സെൽവൻ മറുപടിയായി പറയുന്നതും വിഡിയോയിൽ കേൾക്കാം.

അവധിയില്‍ പോയിരിക്കുന്ന പട്ടാളക്കാരില്‍ പലരെയും പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് അടിയന്തരമായി അതിര്‍ത്തിയിലേക്ക് തിരിച്ചു വിളിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വീട്ടിലെത്തിയ തമിഴ്സെൽവനെ തൊട്ടടുത്ത ദിവസം തന്നെ കശ്മീരിലേക്ക് തിരിച്ചുവിളിച്ചിരുന്നു‍. തേനിയിലെ വിജയ് ഫാന്‍സ് അസോസിയേഷന്റെ അധ്യക്ഷന്‍ പാണ്ടി വഴിയാണ് തമിഴ്‌സെല്‍വന്റെ കാര്യം വിജയ് അറിയുന്നത്. തുടര്‍ന്ന് തമിഴ്‌സെല്‍വനെ വിജയ് നേരിട്ട് വിളിക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍