UPDATES

സോഷ്യൽ വയർ

ചെറിയ കാര്യങ്ങളാണ് ഞങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് : വിരാട് കോഹ്‌ലി

എല്ലാവരെയും പോലെ ചെറിയ കാര്യങ്ങളിലാണ് സന്തോഷം കണ്ടെത്തുന്നതെന്ന് വിരാട് കോഹ്‌ലി പറയുന്നു.

വിരാട് കോഹ്‌ലി അനുഷ്‌ക ശര്‍മ്മയും രാജ്യത്ത് ഏറ്റവും ആരാധകരുള്ള സെലിബ്രിറ്റി ദമ്പതികളാണ്. സ്വന്തം പ്രൊഫഷണുകളിലെ തിരക്കുകള്‍ മാറ്റിവെച്ചു വിനോദം പങ്കിടുന്നവരാണ് ഇരുവരും. തങ്ങള്‍ ഒരുമിച്ചുള്ള ചിത്രങ്ങള്‍ ആരാധകര്‍ക്കായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്ക് വെയക്കാറുമുണ്ട് ഇരുവരും.ഇപ്പോള്‍ ന്യൂസിലാന്‍ഡ് പര്യടനത്തിന് എത്തിയ കോഹ്‌ലിക്കൊപ്പം അനുഷ്‌കയും ഉണ്ട്. സെലിബ്രിറ്റി ദമ്പതികള്‍ വിശ്രമ വേളകള്‍ ആഘോഷമാക്കുകയാണ് ഇവിടെയും.

ഒന്നിച്ചുള്ള അവസരങ്ങള്‍ ആസ്വദിക്കാനാണ് തങ്ങള്‍ എപ്പോഴും ശ്രമിക്കാറുള്ളതെന്ന് വിരാട് കോഹ്‌ലിയും അനുഷ്‌ക ശര്‍മ്മയും പറയുന്നു. എല്ലാവരെയും പോലെ ചെറിയ കാര്യങ്ങളിലാണ് സന്തോഷം കണ്ടെത്തുന്നതെന്ന് വിരാട് കോഹ്‌ലി പറയുന്നു. സാധാരണ എല്ലാവരെയും പോലെ തന്നെയാണ് ഞങ്ങള്‍. നടക്കാന്‍ പോകും. നേപിയര്‍ പോലുള്ള സ്ഥലങ്ങളാണെങ്കില്‍ അത് മനോഹരവുമാകും. കഴിഞ്ഞ ദിവസം രാത്രി ഞങ്ങള്‍ മറൈന്‍ പരേഡിലായിരുന്നു. പൂര്‍ണ്ണ ചന്ദ്രനായിരുന്നു അപ്പോള്‍. ഞങ്ങള്‍ അത് വളരെ ആസ്വദിച്ചു. ബെഞ്ചിലിരുന്നു വെറുതെ സംസാരിച്ചു. ഇങ്ങനെയുള്ള ചെറിയ കാര്യങ്ങളിലാണ് ഞങ്ങള്‍ വളരെ സന്തോഷം കണ്ടെത്തുന്നത്. കാരണം ഞങ്ങള്‍ എപ്പോഴും ആള്‍ക്കാരുടെ ഇടയിലാണ്.അതുകൊണ്ടുതന്നെ ഞങ്ങളെ അധികം അറിയാത്ത സ്ഥലത്തുപോകുന്നത് പ്രധാനമാണ്. ഞങ്ങളെ അത് സന്തോഷിപ്പിക്കുന്നു- വിരാട് കോഹ്‌ലി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍