UPDATES

സോഷ്യൽ വയർ

‘എന്തൊക്കെ ചെയ്താലും മതിയാകില്ലെന്ന് അറിയാം’; ജവാന്‍മാരുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുത്ത് വീരു

കൊല്ലപ്പെട്ട സൈനികരുടെ പേരുവിവരങ്ങളും ചിത്രങ്ങളും സഹിതമാണ് അദ്ദേഹം ട്വിറ്ററില്‍ ഇക്കാര്യം പങ്കുവച്ചത്.

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മുഴുവന്‍ സി.ആര്‍.പി.എഫ് ജവാന്‍മാരുടെയും മക്കളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുത്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സേവാഗ്. ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച 44 ജവാന്‍മാരുടെ മക്കളുടെ വിദ്യാഭ്യാസ ചിലവാണ് വീരു ഏറ്റെടുത്തിരിക്കുന്നത്. സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ നിരവധി പേര്‍ ഇപ്പോഴും ചികിത്സയിലാണ്.

”എന്തൊക്കെ ചെയ്താലും ഒന്നും മതിയാകില്ലെന്ന് അറിയാം. പക്ഷെ, പുല്‍വാമയില്‍ വീരമൃത്യു വരിച്ച ധീര ജവാന്‍മാരുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് മുഴുവന്‍ ഏറ്റെടുക്കാന്‍ എനിക്ക് കഴിയും.” – സെവാഗ് പറഞ്ഞു. രാജ്യത്തിനായി ജീവന്‍ വെടിഞ്ഞ ധീരജവാന്‍മാരുടെ മക്കള്‍ക്കായി തന്റെ സേവാഗ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സൗജന്യ വിദ്യാഭ്യാസം ഒരുക്കാമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. കൊല്ലപ്പെട്ട സൈനികരുടെ പേരുവിവരങ്ങളും ചിത്രങ്ങളും സഹിതമാണ് അദ്ദേഹം ട്വിറ്ററില്‍ ഇക്കാര്യം പങ്കുവച്ചത്.

ഹരിയാന പൊലീസിന്റെ ഭാഗമായ ഇന്ത്യന്‍ ബോക്‌സിങ് താരം വിജേന്ദര്‍ സിങും ജവാന്‍മാരുടെ കുടുംബത്തിന് സഹായഹസ്തവുമായി എത്തി. താല്‍ക്കാലിക ആശ്വാസമെന്ന നിലയ്ക്ക് ഒരു മാസത്തെ ശമ്പളമാണ് വിജേന്ദര്‍ വാഗ്ദാനം ചെയ്തത്. ആ കുടുംബങ്ങള്‍ക്കൊപ്പം ഓരോരുത്തരും അണിചേരണമെന്നും അവരെ സഹായിക്കണമെന്നും വിജേന്ദര്‍ ആവശ്യപ്പെട്ടു.  അവരുടെ കുടുംബങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും അവരുടെ ജീവത്യാഗത്തില്‍ അഭിമാനിക്കേണ്ടതുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍