UPDATES

സോഷ്യൽ വയർ

ഷൂട്ടിംഗ് സ്ഥലത്തെത്തിയ വൃദ്ധയ്ക്ക് മക്കള്‍ സെല്‍വന്റെ സമ്മാനം; കൈയ്യടിച്ച് ആരാധകര്‍

ലൊക്കേഷനില്‍ പ്രായമായൊരു വൃദ്ധയും ഷൂട്ടിംഗ് കാണാന്‍ എത്തിയിരുന്നു.

ഷൂട്ടിംഗിനായി ആലപ്പുഴയിലെത്തിയ വിജയ് സേതുപതി മലയാളികളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. ആരാധകരോടുള്ള സൗമ്യതയും സ്നേഹവും നിറഞ്ഞ ഇടപെടല്‍ മക്കള്‍ സെല്‍വന്‍ എന്ന പേര് അന്വര്‍ത്ഥ്വമാക്കുന്ന തരത്തിലായിരുന്നു ഷൂട്ടിംഗ് സ്ഥലത്തെ താരത്തിന്റെ പ്രവൃത്തി.

കഴിഞ്ഞ ദിവസം ലൊക്കേഷനില്‍ പ്രായമായൊരു വൃദ്ധയും ഷൂട്ടിംഗ് കാണാന്‍ എത്തിയിരുന്നു. ആരാധകരുടെ വലിയ കൂട്ടത്തിനിടയില്‍ നിന്ന് പ്രായമായ സ്ത്രീയെ ശ്രദ്ധിച്ച സേതുപതി അവരുടെ അരികിലേയ്ക്ക് ചെന്നു. പ്രിയതാരത്തോട് എന്തോ പറയുവാന്‍ ശ്രമിക്കുകയായിരുന്നു അവര്‍.

മരുന്ന് വാങ്ങാന്‍ പൈസ ഇല്ല മോനേ’ എന്നായിരുന്നു അമ്മൂമ്മ വിജയുടെ ചെവിയില്‍ പറഞ്ഞത്. ഉടന്‍ തന്നെ തന്റെ സഹായികളോട് കയ്യിലുള്ള പണം തരാന്‍ ആവശ്യപ്പെട്ടു. ആരുടെയങ്കിലും കയ്യില്‍ പഴ്സ് ഉണ്ടോ എന്നായിരുന്നു ചോദ്യം. അവസാനം അദ്ദേഹത്തിന്റെ കോസ്റ്റ്യൂമര്‍ ഇബ്രാഹിമിന്റെ പഴ്സില്‍ നിന്ന് പൈസ എത്രയെന്ന് പോലും നോക്കാതെ വിജയ് സേതുപതി ആ തുക മുഴുവന്‍ ആ വൃദ്ധയ്ക്ക് നല്‍കി. കൈയ്യടികളോടെയാണ് ആരാധകര്‍ താരത്തിന്റെ പ്രവൃത്തിയെ മാനിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍