UPDATES

സോഷ്യൽ വയർ

സുരക്ഷാ ജോലിക്കാരന്റെ ജന്മദിനത്തിന് പാട്ടുപാടി കേക്ക് മുറിച്ച് കോഹ്‌ലി; വീഡിയോ ഏറ്റെടുത്ത് ആരാധകരും

തന്റെ സുരക്ഷാ ജീവനക്കാരില്‍ ഒരാളായ ഫയ്സല്‍ ഖാന്റെ ജന്മദിനമാണ് കോഹ് ലി ആഘോഷിച്ചത്.

ലോകക്രിക്കറ്റില്‍  ആരാധകരെ കൈയ്യിലെടുക്കുന്നതില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മുന്നിലാണ്. ആരാധകര്‍ക്കായി സമയം ചിലവിടുന്നതിനും താരം സമയം കണ്ടെത്താറുണ്ട്. സ്റ്റേഡിയത്തിനകത്തും പുറത്തും കാത്ത് നില്‍ക്കുന്ന ആരാധകര്‍ക്കടുത്തേക്ക് എത്തി ഓട്ടോഗ്രാഫ് നല്‍കിയും സെല്‍ഫിയെടുത്തും അവരെ സന്തോഷിപ്പിക്കാറുണ്ട് കോഹ്‌ലി. ഇപ്പോള്‍ ആരാധക ശ്രദ്ധ പിടിച്ചു പറ്റുന്ന താരത്തിന്റെ വീഡിയോ വൈറലാകുകയാണ്. തന്റെ സുരക്ഷ ജീവനക്കാരന്റെ ജന്മദിനാഘോഷത്തിന് ഒപ്പം ചേര്‍ന്നാണ് കോഹ്‌ലി ആരാധകരുടെ കൈയ്യടി വാങ്ങുന്നത്.

 

View this post on Instagram

 

Sweet #viratkohli celebrates his security personnel #faizalkhan birthday while on work ???

A post shared by Viral Bhayani (@viralbhayani) on

തന്റെ സുരക്ഷാ ജീവനക്കാരില്‍ ഒരാളായ ഫയ്സല്‍ ഖാന്റെ ജന്മദിനമാണ് കോഹ് ലി ആഘോഷിച്ചത്. കയ്യടിച്ച്, ബെര്‍ത്ഡേ പാട്ട് പാടി, കേക്ക് കഴിച്ച് കോഹ്‌ലി, സമ്മാനവും കയ്യില്‍ കരുതിയിരുന്നു. ഇതിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായി കഴിഞ്ഞു. കോഹ് ലിയെ പുകഴ്ത്തി ബിസിസിഐയുടെ ട്വിറ്റര്‍ പേജും ട്വീറ്റ് ചെയ്തു. ആരാധകര്‍ക്കായി സമയം കണ്ടെത്തുന്ന താരത്തെ അഭിനന്ദിച്ചാണ് ബിസിസിഐയുടെ ട്വീറ്റ്. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര നഷ്ടപ്പെടുത്താതിരിക്കുകയാണ് കോഹ് ലിക്ക് മുന്നിലുള്ള ലക്ഷ്യം. ന്യൂസിലാന്‍ഡിനെതിരായ ട്വന്റി20 പരമ്പരയും നേടാനും ഇന്ത്യക്കായിരുന്നില്ല. അതിന് മുന്‍പ് നടന്ന ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയിലും ഇന്ത്യ് സമനില വഴങ്ങിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍