മോസ്കോയിലെ സിഎസ്കെഎ സ്റ്റേഡിയത്തില്‍ ഗ്രൗണ്ട് സ്റ്റാഫ് സ്പ്രിംഗളറുകളോ ജെറ്റുകളോ ഓണാക്കിയപ്പോള്‍ പിച്ചില്‍ നിന്ന് റിപോര്‍ട്ട് നല്‍കുകയായിരുന്നു ഇദ്ദേഹം.
മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ എത്രയും വേഗം ജനങ്ങളിലെത്തിക്കാന്‍ പ്രതിജ്ഞബദ്ധരാണ്. അത് എത്രത്തോളം ആത്മമാര്‍ത്ഥമായി ചെയ്യാന്‍ കഴിയുമോ അങ്ങനെ തന്നെ ചെയ്യണമെന്ന് സന്ദേശം നല്‍കുയാണ് റഷ്യയിലെ മാച്ച് ടിവിയുടെ ലേഖകനായ എവ്ജെനി എവ്നെവിച്ച്. ഇദ്ദേഹത്തിന്റെ ഒരു തത്സമയ റിപോര്‍ട്ടിംഗിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്.
റിപോര്ട്ടിംഗിനിടെ ദേഹമാസകലം വെള്ളം വീണിട്ടും റിപോര്‍ട്ടിംഗ് നിര്‍ത്താതെ ചെയ്യുകയാണ് ഈ മാധ്യമപ്രവര്ത്തകന്. മോസ്കോയിലെ സിഎസ്കെഎ സ്റ്റേഡിയത്തില്‍ ഗ്രൗണ്ട് സ്റ്റാഫ് സ്പ്രിംഗളറുകളോ ജെറ്റുകളോ ഓണാക്കിയപ്പോള്‍ പിച്ചില്‍ നിന്ന് റിപോര്‍ട്ട് നല്‍കുകയായിരുന്നു ഇദ്ദേഹം. ശക്തമായ സ്പ്രിംഗളറുകളിലൊന്ന് എവ്നെവിച്ചിന്റെ തൊട്ടടുത്തായിരുന്നു. ക്യാമറയില്‍ തത്സമയമായിരുന്നതിനാല് അദ്ദേഹത്തിന്റെ തലയുടെ വശത്തേക്ക് വെള്ളം പവര്‍ ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. വെള്ളത്തിന്റെ ശക്തി ജോലിക്ക് തടസം സൃഷ്ടിക്കുന്നുണ്ടെങ്കിലും അത് കാര്യമാക്കാതെ മാധ്യമപ്രവര്ത്തകന് ജോലി തുടരുകയായിരുന്നു. സ്പ്രിംഗളര്‍ അതിന്റെ സ്പിന്‍ പൂര്‍ത്തിയാക്കുമ്പോള്‍ വളയാനും തത്സമയ റിപോര്‍ട്ടിംഗിന്റെ ബാക്കി ഭാഗം പൂര്‍ത്തിയാക്കാനും അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
– Кристиан Бистрович. Я сейчас прямо стану мокрым
Он становился все мокрее и мокрее. Но все равно продолжал говорить…https://t.co/kBQcQLrf6W@eugen_evnevich pic.twitter.com/HzQY4VkDKk
— Матч ТВ (@MatchTV) August 25, 2019
Director: “Just ignore it, keep going… another 30 seconds or so…” ?
(Full marks to @matchtv reporter Evgeniy Evnevich!)pic.twitter.com/AWrDx1UWLo
— Gary Taphouse (@garytaphouse) August 26, 2019