UPDATES

സോഷ്യൽ വയർ

മിയ ഖലീഫ കല്യാണം കഴിക്കുന്നതില്‍ മലയാളികള്‍ക്ക് എന്താണ് പ്രശ്‌നം? ഫേസ്ബുക്ക് പേജില്‍ അസഭ്യവര്‍ഷം

താന്‍ പോണ്‍ അഭിനയം നിര്‍ത്തുന്നതായി മിയ ഖലീഫ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

മുന്‍ പോണ്‍ താരം മിയ ഖലീഫ വിവാഹം കഴിക്കുന്നതില്‍ രോഷം പൂണ്ട മലയാളികള്‍ അവരുടെ ഫേസ്ബുക്ക് പേജില്‍ രൂക്ഷമായ തെറിവിളികളുമായി രംഗത്തെത്തി. മുന്‍ വിഖ്യാത പോണ്‍ താരവും സ്‌പോര്‍ട്‌സ് ഷോ അവതാരകയുമായ മിയ ഖലീഫ പ്രതിശ്രുത വരനും സ്വീഡിഷ് പൗരനുമായ റോബര്‍ട്ട് സാന്‍ഡ്‌ബെര്‍ഗിന്റെ വിവാഹാഭ്യര്‍ത്ഥന അംഗീകരിച്ചത് വ്യാഴാഴ്ചയാണ്. റോബര്‍ട്ട് ആണ് ഇന്‍സ്റ്റാഗ്രാമില്‍ ഇക്കാര്യം അറിയിച്ചത്. ലെബനീസ് – അമേരിക്കനാണ് മിയ ഖലീഫ. താന്‍ പോണ്‍ അഭിനയം നിര്‍ത്തുന്നതായി മിയ ഖലീഫ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

1100ലധികം റിയാക്ഷനുകളും 1100ലധികം ഷെയറുകളും മിയ ഖലീഫയുടെ ഫേസ്ബുക്ക് പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. അതേസമയം പ്രതികരണങ്ങളില്‍ വലിയൊരു പങ്കും മിയ ഖലീഫയെ പരിഹസിച്ചും അധിക്ഷേപിച്ചും കൊണ്ടുള്ളതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍