UPDATES

സോഷ്യൽ വയർ

ബോട്ട് യാത്രക്കിടെ മോദി കൈവീശി കാണിച്ചത് ആരെ ? ചോദ്യവുമായി സോഷ്യല്‍മീഡിയ

ബോട്ടില്‍ നിന്നും പുറത്തേക്ക് നോക്കി മോദി കൈവീശി കാണിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

കഴിഞ്ഞ ആഴ്ചയായായിരുന്നു  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രീനഗര്‍ സന്ദര്‍ശനം. ശ്രീനഗറില്‍ ഞായറാഴ്ച എത്തിയ മോദി വിവിധ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. കനത്ത സുരക്ഷയുടെ അകമ്പടിയോടെയായിരുന്നു മോദിയുടെ സന്ദര്‍ശനം.

സന്ദര്‍ശനത്തിനിടെ ശ്രീനഗറിലെ പ്രശസ്തമായ ദാല്‍ തടാകം കാണാനും ബോട്ട് യാത്ര ചെയ്യാനുമായി മോദി എത്തിയിരുന്നു. ഇവിടെ നിന്നുമുള്ള മോദിയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ബോട്ടില്‍ നിന്നും പുറത്തേക്ക് നോക്കി മോദി കൈവീശി കാണിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എന്നാല്‍ ദൃശ്യങ്ങളില്‍ മോദിയെ പ്രതീക്ഷിച്ച് അവിടെ ആരും തന്നെ കാണാന്‍ സാധിക്കുന്നില്ല. ജനങ്ങളെ അല്ലെങ്കില്‍ അദൃശ്യമായ ആരെയാണ് മോദി കൈ വീശിക്കാണിച്ചത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. കനത്ത സുരക്ഷയുള്ളതിനാല്‍ തടാകക്കരയില്‍ ആരുമുണ്ടായിരുന്നില്ലെന്നും പിന്നെ ആരെയാണ് അദ്ദേഹം അഭിവാദ്യം ചെയ്തതെന്ന് കശ്മീര്‍ സ്വദേശികളും ചോദിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍