UPDATES

സോഷ്യൽ വയർ

‘ഹൃദയം നിറഞ്ഞ ആശംസകൾ..നിങ്ങള്‍ അതു നേടിക്കഴിഞ്ഞു’; മോദിയെ പ്രശംസിച്ച് സിനിമ താരങ്ങൾ

രജനികാന്ത്, ശരത്കുമാര്‍, അഭിഷേക് ബച്ചൻ, ഹേമ മാലിനി എന്നിങ്ങനെ നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുന്നത്

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ആണ് ഇന്ന് നടന്നത്. വൻ ഭൂരിപക്ഷത്തോടെ എൻഡിഎ തന്നെ വീണ്ടും അധികാരത്തിലേക്ക് എത്തുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.

നിലവില്‍ 343 മണ്ഡലങ്ങളിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ കുറിച്ച് സിനിമ മേഖലയിലെ പ്രമുഖരും പ്രതികരിച്ചിരിക്കുകയാണ്. രജനികാന്ത്, ശരത്കുമാര്‍, അഭിഷേക് ബച്ചൻ, ഹേമ മാലിനി എന്നിങ്ങനെ നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുന്നത്.

‘പ്രിയപ്പെട്ട നരേന്ദ്രമോദി ജി, ഹൃദയം നിറഞ്ഞ ആശംസകൾ..നിങ്ങള്‍ അതു നേടിക്കഴിഞ്ഞു.’–രജനീകാന്ത് ട്വീറ്റ് ചെയ്‌തു

മോദിയുടെ പുതിയ ചിന്തകളും പ്രവർത്തനങ്ങളുമാണ് ഇന്ത്യയുടെ നേട്ടമെന്നും സാമ്പത്തികമായും രാജ്യം മുന്നോട്ടുപോകുകയാണെന്നും ശരത്കുമാർ പറഞ്ഞു. താങ്കളിൽ ഇന്ത്യയിലെ ജനങ്ങളുടെ വിശ്വാസമാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുന്നതെന്നും ശരത്കുമാര്‍ ട്വീറ്റ് ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍