UPDATES

സോഷ്യൽ വയർ

ബ്രാഹ്മണരുടെ കാല്‍ കഴുകിച്ചൂട്ടല്‍; കൂനന്തുള്ളി മഹാവിഷ്ണു ക്ഷേത്രത്തിലെ ചടങ്ങിനെതിരേ പ്രതിഷേധം

ഒറ്റപ്പാലത്തെ കൂനന്തുള്ളി മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ നോട്ടീസിലാണ് ബ്രാഹ്മണരുടെ കാല്‍കഴുകിച്ചൂട്ടല്‍ ചടങ്ങിനെ കുറിച്ച് അറിയിപ്പുള്ളത്

‘ക്ഷേത്രത്തില്‍ ഉച്ചപൂജക്ക് ശേഷം ബ്രാഹ്മണര്‍ക്ക് ‘കാല്‍ കഴുകിച്ചൂട്ടല്‍’ നടത്താന്‍ സൗകര്യമുണ്ടാരിക്കുന്നതാണ്. താല്‍പര്യമുള്ളവര്‍ 500 രൂപ (ഓണപുടവ, ദക്ഷിണ അടക്കം) മുന്‍കൂട്ടി കൗണ്ടറിലടച്ചു രശീതി വാങ്ങേണ്ടതാണ്.’

ഒറ്റപ്പാലത്തെ കൂനന്തുള്ളി മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ നോട്ടീസിലെ വാചകങ്ങളാണിത്. ജൂണ്‍ രണ്ടു മുതല്‍ നാല് വരെ നടക്കുന്ന ഉത്സവം പ്രമാണിച്ചാണ് ക്ഷേത്ര കമ്മറ്റി നോട്ടീസ് ഇറക്കിയത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനവും പ്രതിഷേധവുമാണ് ഇതിനെതിരെ ഉയരുന്നത്.

ജിപി രാമചന്ദ്രനെ ഉദ്ധരിച്ച് വികെ ജോസഫ് ഫേസ്ബുക്കില്‍ ഇതുസംബന്ധിച്ച് കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്,

‘ബ്രാഹ്മണരുടെ കാല്‍ കഴുകിയ ജലം തീര്‍ത്ഥമായി ഇതര ജാതിക്കാരായ ഭക്തജനങ്ങള്‍ കുടിക്കുകയും അവരുടെ തലക്കു മേല്‍ തളിക്കുകയും ചെയ്യുന്ന ആരാധാനാചാരമാണ് കാല്‍ കഴിച്ചൂട്ടല്‍. അഞ്ഞൂറ് രൂപയാണ് ഇങ്ങിനെ നമ്പൂരാക്കളുടെ കാലുകള്‍ കഴുകുന്ന വെള്ളം കുടിക്കുന്നതിനുള്ള ഫീസ്. (നമ്പൂരി കവിയാണെങ്കില്‍ ഫീസ് കൂടും. ലക്ഷങ്ങളാവും.)

ഈ ആചാരം സുപ്രീം കോടതി നിരോധിച്ചിട്ടില്ല. ഒന്ന് നിരോധിച്ചു കിട്ടിയാല്‍ നാമജപ-കുലസ്ത്രീ-കുഞ്ഞു മാളികപ്പുറം-വട്ടമിട്ടു പറക്കുന്ന കൃഷ്ണ പ്പരുന്തുകള്‍-ബലിദാനി സമരം നടത്താമായിരുന്നു. മിതവാദ വലതുപക്ഷത്തിന് കൊടി പൂഴ്ത്തി വെച്ച് ആ സമരത്തില്‍ പങ്കു ചേരാം. കൈ നനയാതെ വോട്ടുകള്‍ കുന്നുകൂടും.

ഹായ് എന്തു രസം.’

 

Read:  ഗാന്ധി കുടുംബത്തില്‍നിന്നല്ലാത്ത എത്ര പ്രസിഡന്റുമാരെ കോണ്‍ഗ്രസുകാര്‍ക്കറിയാം? രാഹുല്‍ ഒഴിയുമെന്ന് പറയുമ്പോള്‍ ഓര്‍ക്കേണ്ട ചരിത്രം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍