ബംഗളുരുവില്‍ നിന്നും നൂറു കിലോമീറ്റര്‍ അകലെയുള്ള പ്രദേശമാണ് മാണ്ഡ്യ. അവിടെയുള്ള ഓര്‍ഗാനിക് മാണ്ഡ്യയുടെ ഒരു കടയിലേക്ക് ഒരു കര്‍ഷകന്‍ വലിയൊരു കൂട നിറച്ച് തക്കാളിയും മുളകുമായി എത്തി. കാഷ്യര്‍ അത് തൂക്കി നോക്കി. ഭാരം യഥാക്രമം 4.5 കിലോഗ്രാമും 1.25 കിലോഗ്രാമും. എല്ലാം കൂടി ഒരു അഞ്ചാറ് മിനിട്ട് പണം വാങ്ങി കര്‍ഷകന്‍ തിരികെ പോയി. ഇങ്ങനെയൊന്നുമായിരുന്നില്ല മാണ്ഡ്യയിലെ കര്‍ഷകരുടെ ജീവിതം. 2015 ജൂലായില്‍ 20-ല്‍ അധികം കരിമ്പ് കര്‍ഷകരാണ് അവിടെ കടം മൂലം ആത്മഹത്യ ചെയ്തത്. ഇവിടത്തെ കര്‍ഷകരുടെ ജീവിതത്തെ മാറ്റി മറിച്ചത് കാലിഫോര്‍ണിയയിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയറുടെ ജീവിതം ഉപേക്ഷിച്ച് കര്‍ഷകര്‍ക്കിടയിലേക്ക് ഇറങ്ങിയ ഒരു മാണ്ഡ്യക്കാരനാണ്. ഓര്‍ഗാനിക് മാണ്ഡ്യയുടെ സ്ഥാപകനായ മധുചന്ദന്‍ സി. എങ്ങനെയാണ് മധു മാണ്ഡ്യയിലെ കര്‍ഷകരുടെ മിശിഹയായത് എന്ന് വായിക്കാന്‍ സന്ദര്‍ശിക്കുക.