UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സോളാര്‍ കേസ്; സരിത പുതിയ ഡിജിറ്റല്‍ തെളിവുകള്‍ കൈമാറി

അഴിമുഖം പ്രതിനിധി

സോളാര്‍ കമ്മിഷനു മുമ്പാകെ സരിത നായര്‍ പുതിയ തെളിവുകള്‍ സമര്‍പ്പിച്ചു. ക്വാറി ഉടമ ശ്രീധരന്‍ നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടതിന്റെ ദൃശ്യവും ശ്രീധരന്‍ നായരും മുഖ്യമന്ത്രിയുമായി സംസാരിക്കുന്നതിന്റെ വിഡിയോയും ഇന്നു നല്‍കിയ തെളിവുകളില്‍ ഉള്‍പ്പെടുന്നു. ഗസ്റ്റ് ഹൗസ്, ക്ലിഫ് ഹൗസ്, റോസ് ഹൗസ് എന്നിവിടങ്ങളില്‍വച്ച് മുഖ്യമന്ത്രിയെ കണ്ടതിന്റെ തെളിവുകളാണ് കൈമാറിയത്. ഡിജിറ്റല്‍ തെളിവുകളാണ് നല്‍കിയതെന്നും സരിത പറഞ്ഞു. ഇതോടൊപ്പം നാലു മന്ത്രിമാര്‍ക്കൊപ്പമുള്ള സ്വകാര്യനിമിഷങ്ങളുടെ തെളിവുകളും കമ്മിഷനു നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ തന്റെകൂടി സ്വകാര്യതയെ ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും സരിത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തെളിവുകള്‍ കമ്മിഷന്‍ പരിശോധിക്കുകയാണെന്നും കമ്മിഷന്റെ അനുവാദം കിട്ടിയാല്‍ കൂടുതല്‍ വിവരങ്ങള്‍ വാര്‍ത്താസമ്മേളനം നടത്തി പറയാമെന്നും സരിത പറഞ്ഞു. പല കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളുടെ രേഖകളും കൈമാറിയിട്ടുണ്ട്.

മൂന്നു സംസ്ഥാന മന്ത്രിമാരും ഒരു മുന്‍ കേന്ദ്രമന്ത്രിയും തന്നെ ലൈംഗികമായി ഉപയോഗിച്ചതിന്റെ തെളിവുകള്‍ കമ്മിഷനു കൈമാറിയിട്ടുണ്ടെന്നും ഇതില്‍ രണ്ടുപേരുമായുള്ള ബന്ധത്തിന്റെ വീഡിയോസ് താന്‍ ഇപ്പോള്‍ കൈമാറിയിട്ടുണ്ടെന്നും സരിത പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍