UPDATES

രേഖകള്‍ ഹാജരാക്കാന്‍ സോളാര്‍ കമ്മീഷന്‍ ബിജുവിനോട്

അഴിമുഖം പ്രതിനിധി

ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ രേഖകള്‍ അഞ്ച് ദിവസത്തിനുള്ളില്‍ ഹാജരാക്കാന്‍ സോളാര്‍ അന്വേഷണ കമ്മീഷന്‍ ബിജു രാധാകൃഷ്ണന് നിര്‍ദ്ദേശം നല്‍കി. സിഡി ഈ മാസം പത്തിന് ഹാജരാക്കണം. സര്‍ക്കാര്‍ രേഖകള്‍ പിടിച്ചെടുക്കരുതെന്നും കമ്മീഷന്‍ പറഞ്ഞു. രേഖകള്‍ ഹാജരാക്കാന്‍ 15 ദിവസം ബിജു ആവശ്യപ്പെട്ടുവെങ്കിലും അഞ്ച് ദിവസമേ കമ്മീഷന്‍ നല്‍കിയത്. തെളിവ് നശിപ്പിക്കാന്‍ സര്‍ക്കാരോ പൊലീസോ ശ്രമിക്കരുതെന്നും കമ്മീഷന്‍ പറഞ്ഞു. തെളിവുകള്‍ ഹാജരാക്കാന്‍ ബുദ്ധിമുട്ടുണ്ടായാല്‍ ഇടപെടും. രേഖകള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ നപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. താന്‍ മണ്ടനല്ലെന്നും അധികാരം അറിയാമെന്നും കമ്മീഷന്‍ പറഞ്ഞു. കമ്മീഷന്‍ അധികാരം പ്രയോഗിക്കാന്‍ തുടങ്ങിയാല്‍ കേരളം വിറയ്ക്കുമെന്നും കമ്മീഷന്‍ പറഞ്ഞു. സിഡി പിടിച്ചെടുക്കണമെന്ന് പ്രോസിക്യൂഷന്‍ കമ്മീഷനോട് ആവശ്യപ്പെട്ടു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍