UPDATES

സോളാര്‍ സിഡി കമ്മീഷന്‍ പിടിച്ചെടുക്കും

അഴിമുഖം പ്രതിനിധി

ബിജു രാധാകൃഷ്ണന്റെ പക്കലുള്ള സിഡികള്‍ സോളാര്‍ അന്വേഷണ കമ്മീഷന്‍ പിടിച്ചെടുക്കും. സിഡി പിടിച്ചെടുക്കുന്നതിന് കമ്മീഷന്‍ സ്വീകരിക്കുന്ന നടപടികള്‍ രഹസ്യമായി വയ്ക്കും. സിഡി കണ്ടെടുക്കുന്നത് വരെ ബിജുവിനെ കമ്മീഷന്‍ കസ്റ്റഡിയില്‍ സൂക്ഷിക്കു സിഡി കണ്ടെടുക്കാന്‍ ബിജു രാധാകൃഷ്ണനേയും കമ്മീഷന്‍ കൊണ്ടുപോകുകയും ചെയ്യും. സിഡിയുടെ ഉറവിടം രഹസ്യമായി സൂക്ഷിക്കും.

തെളിവുകള്‍ ശേഖരിക്കുന്നതിനുള്ള നടപടികള്‍ കമ്മീഷന്‍ തുടങ്ങി. തെളിവുകള്‍ ഹാജരാക്കാന്‍ ഫെബ്രുവരി 15 വരെ സമയം നല്‍കണമെന്ന് ബിജു കമ്മീഷന് മുന്നില്‍ നേരത്തേ ആവശ്യം ഉന്നയിച്ചിരുന്നു. കേരളത്തിന് പുറത്താണ് സിഡി സൂക്ഷിച്ചിരിക്കുന്നതെന്നും പത്ത് മണിക്കൂര്‍ നല്‍കിയാല്‍ എത്തിക്കാമെന്നും ബിജു പറഞ്ഞിരുന്നു. മൂന്ന് സെറ്റ് സിഡികളാണ് ഉണ്ടായിരുന്നതെന്നും ഒരു സെറ്റ് രാജ്യത്തിന് പുറത്താണെന്നും മറ്റൊന്ന് പൊലീസ് കോയമ്പത്തൂരില്‍ വച്ച് പിടിച്ചെടുത്തുവെന്നും ബിജു കമ്മീഷനോട് വെളിപ്പെടുത്തി.  സിഡി കൈവശം വച്ചിരിക്കുന്നവര്‍ക്ക് അത് എന്താണെന്ന് പോലും അറിയില്ലെന്നും ബിജു പറഞ്ഞു. അവശേഷിക്കുന്ന സിഡി എറണാകുളത്തു നിന്നും ആറ് മണിക്കൂര്‍ യാത്ര ചെയ്താല്‍ എത്തുന്ന സ്ഥലത്ത് സൂക്ഷിച്ചിട്ടുണ്ടെന്നും പറഞ്ഞ ബിജു സരിതയ്ക്കും തനിക്കും രണ്ട് നീതിയാണെന്ന് ആരോപിച്ചു. മുഖ്യമന്ത്രിക്ക് എതിരായ തെളിവ് നല്‍കാമെന്നും ബിജു പറഞ്ഞു. സിഡി എടുക്കാന്‍ അഭിഭാഷകന്റെ സഹായവും ബിജു ആവശ്യപ്പെട്ടു. എന്നാല്‍ അഭിഭാഷകനെ അനുവദിക്കണമെന്ന ആവശ്യം കമ്മീഷന്‍ തള്ളി.

ബിജു രാധാകൃഷ്ണനെ കമ്മീഷന്‍ ശാസിക്കുകയും ചെയ്തു. സിഡിയുമായി ബന്ധപ്പെട്ട് പുതിയ വാദങ്ങള്‍ ഉയര്‍ത്തിയപ്പോളാണ് കമ്മീഷന്‍ ശാസിച്ചത്. രണ്ടര വര്‍ഷമായി ബന്ധമില്ലാത്ത ഒരാളിന്റെ കൈയിലാണ് സിഡിയെന്ന് ബിജു പറഞ്ഞു.

സിഡി കണ്ടെടുക്കാന്‍ ബിജുവിനെയും കൊണ്ട് കമ്മീഷന്‍ ജീവനക്കാര്‍ യാത്ര തിരിച്ചു. കൂടെ കമ്മീഷനിലെ മൂന്ന് ഉദ്യോഗസ്ഥരും പൂജപ്പൂര ജയിലിലെ മൂന്ന് ഉദ്യോഗസ്ഥരും ഒപ്പമുണ്ട്.  ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന ബിജുവിന്റെ ആവശ്യം കമ്മീഷന്‍ തള്ളി. സിഡി സൂക്ഷിക്കുന്ന ആള്‍ക്കെതിരെ നടപടി ഉണ്ടാകില്ലെന്ന് കമ്മീഷന്റെ ഉറപ്പ് നല്‍കി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അഞ്ചരക്കോടി രൂപ നല്‍കിയെന്നും ഉമ്മന്‍ചാണ്ടിയും സരിതയും തമ്മിലെ ലൈംഗികബന്ധത്തിന്റെ സിഡി തന്റെ പക്കലുണ്ടെന്നും കഴിഞ്ഞ ആഴ്ചയാണ് കമ്മീഷന് മുന്നില്‍ വെളിപ്പെടുത്തിയത്. ഇതേതുടര്‍ന്ന് സിഡി ഇന്ന് ഹാജരാക്കണമെന്ന് കമ്മീഷന്‍ ബിജുവിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍