UPDATES

സിഡി അപ്രത്യക്ഷമായിയെന്ന് ബിജു

അഴിമുഖം പ്രതിനിധി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എതിരായ സിഡി അപ്രത്യക്ഷമായിയെന്ന് സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍. താന്‍ പറഞ്ഞത് നൂറു ശതമാനം സത്യമാണ്. സിഡി മാറ്റിയത് ആരെന്ന് ഊഹിക്കാമെന്നും ബിജു പറഞ്ഞു. ബിജുവിനെ വിസ്തരിക്കാനായി സോളാര്‍ കമ്മീഷനിലേക്ക് കൊണ്ടുപോകുന്നതിന് ജയിലില്‍ നിന്ന് ഇറക്കിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബിജു. കള്ളത്തരം പറഞ്ഞിട്ടില്ല. തന്നെക്കാള്‍ വലിയ അധികാരികള്‍ ഉള്ളപ്പോള്‍ താന്‍ എന്തുചെയ്യാനാണെന്ന് ബിജു പറഞ്ഞു.

ഇന്നലെ സോളാര്‍ അഴിമതി, ലൈംഗിക ആരോപണങ്ങളുടെ തെളിവുകള്‍ കണ്ടെത്തുന്നതിനായി ബിജുവിനെ കമ്മീഷന്‍ കോയമ്പത്തൂരില്‍ എത്തിച്ചിരുന്നു. എന്നാല്‍ ഇവിടെ നിന്നും കണ്ടെത്തിയ ബാഗില്‍ ബിജു രാധാകൃഷ്ണന്‍ അവകാശപ്പെട്ടിരുന്ന സിഡിയും പെന്‍ഡ്രൈവും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

വിവാദ സിഡി കോയമ്പത്തൂരിലെ ചന്ദ്രന്റൈ പക്കലാണ് എന്ന് ഇന്നലെ കമ്മീഷനില്‍ ബിജു വെളിപ്പെടുത്തിയിരുന്നു.രണ്ടു വര്‍ഷം മുമ്പാണ് തെളിവുകള്‍ ഇവരെ ഏല്‍പ്പിച്ചത്. ഇതേതുടര്‍ന്നാണ് കമ്മീഷന്‍ ബിജുവുമായി കോയമ്പത്തൂരിലേക്ക് മാധ്യമപടയുടെ അകമ്പടിയോടെ എത്തിയത്. എന്നാല്‍ ഇങ്ങനെ വന്‍സന്നാഹവുമായി എത്തിയത് കൊണ്ടാണ് സിഡി കണ്ടെത്താന്‍ കഴിയാത്തത് എന്ന് ഇന്നലെ കോയമ്പത്തൂരില്‍ വച്ച് ബിജു ആരോപിച്ചിരുന്നു. കോയമ്പത്തൂരിലെ ചന്ദ്രന്റെ വീട്ടില്‍ വച്ച് ചന്ദ്രനും അമ്മ രാജമ്മയും ചേര്‍ന്നാണ് ബിജു ഏല്‍പ്പിച്ചിരുന്ന ബാഗ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. ഈ ബാഗില്‍ സിഡി ഉണ്ടായിരുന്നില്ല. ഏതാനും വിസിറ്റിംഗ് കാര്‍ഡുകളും കമ്പനി രേഖകളുമാണ് ബാഗില്‍ നിന്ന് കണ്ടെത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍