UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ 25-ന് വിസ്തരിക്കും

അഴിമുഖം പ്രതിനിധി

സോളാര്‍ വിവാദം അന്വേഷിക്കുന്ന കമ്മീഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കും. ഈ മാസം 25-ന് തിരുവനന്തപുരത്തായിരിക്കും കമ്മീഷന്‍ മുഖ്യമന്ത്രിയെ വിസ്തരിക്കുന്നത്. വിവാദം ഉയര്‍ന്ന കാലം മുതല്‍ സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കും ഓഫീസിനും പങ്കുണ്ടെന്ന് ആരോപണം ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ട ജിക്കുവിനേയും ജോപ്പനേയും കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കമ്മീഷന് മുന്നില്‍ ഹാജരാകാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ട് സെക്ഷന്‍ 8 ബി പ്രകാരമാണ് കമ്മീഷന്‍ മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചത്.

അതേസമയം സോളാര്‍ വിവാദ നായിക സരിത എസ് നായര്‍ ഇന്ന് കമ്മീഷന് മുന്നില്‍ ഹാജരായില്ല. ആലപ്പുഴയില്‍ മറ്റൊരു കേസുള്ളതിനാലാണ് മൊഴി നല്‍കാന്‍ എത്താത്തതെന്ന് സരിത കമ്മീഷനെ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍