UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രം കുറിച്ച് സോളാര്‍ ഇംപള്‍സ് 2 തിരിച്ചിറങ്ങി

അഴിമുഖം പ്രതിനിധി

സൗരോര്‍ജത്തില്‍ ലോകം ചുറ്റിക്കറങ്ങി ചരിത്രം കുറിച്ച് സോളാര്‍ ഇംപള്‍സ് 2 വിജയകരമായി അബുദാബിയില്‍ തിരിച്ചിറങ്ങി. പൂര്‍ണമായി സൗരോര്‍ജം  ഉപയോഗിച്ചാണ് വിമാനം ലോകം ചുറ്റിയത്. 40,000 കിലോമീറ്റര്‍ ചുറ്റിയ വിമാനം ഒരു വര്‍ഷം മുമ്പാണ് പറന്നു തുടങ്ങിയത്.

16 സ്റ്റോപ്പുകളിലായാണ് വിമാനം ദൗത്യം പൂര്‍ത്തിയാക്കിയത്. വായു മലനീകരണം തടയുന്നത് ലക്ഷ്യമാക്കി സ്വിസ് എഞ്ചിനീയര്‍ നിര്‍മ്മിച്ച വിമാനം 2015 മാര്‍ച്ചിലാണ് ടേക്ക് ഓഫ് ചെയ്തത്. സോളാര്‍ ഇംപള്‍സ് 2 എന്ന പേരിട്ടിട്ടുള്ള ഈ വിമാനത്തില്‍ സൗരോര്‍ജമല്ലാതെ മറ്റൊരു ഇന്ധനവും ഉപയോഗിച്ചിട്ടില്ല. 17,428 സോളാര്‍ ബാറ്ററികളാണ് ഈ വിമാനത്തില്‍ ഉപയോഗിച്ചിരുന്നത്. മണിക്കൂറില്‍ 75 കിലോമീറ്ററാണ് ഇതിന്‍റെ ശരാശരി വേഗത. ഒമാന്‍, ഇന്ത്യ, ചൈന, ജപ്പാന്‍, സ്പെയിന്‍, ഈജിപ്ത്, യുഎഇ, കാലിഫോര്‍ണിയ, അരിസോണ, ഒക് ലഹോമ, ഒഹിയോ, പെന്‍സില്‍വാനിയ, ന്യുയോര്‍ക്ക്‌ എന്നിവിടങ്ങളില്‍ക്കൂടിയാണ് വിമാനം അബുദാബിയില്‍ എത്തിയത്.

‘ഭാവി പൂര്‍ണമാണ്, നിങ്ങളാണ് ഇനി ഭാവി, ഞങ്ങള്‍ ഞങ്ങളുടെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി, ഇനി ഇത് വ്യാപിപ്പിക്കുക’ വിമാനം അബുദാബിയില്‍ തിരിച്ചിറക്കിയ ശേഷം പൈല്ലറ്റ് ബെര്‍ട്രാഡ് പിക്കാര്‍ഡ് സഹ പൈലറ്റ്‌ ആന്ദ്രെ ബോര്‍ഷ്പര്‍ഗിനു ഹസ്തദാനം ചെയ്ത് കൊണ്ട് പറഞ്ഞു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍