UPDATES

വായിച്ചോ‌

ഫ്രാന്‍സിലെ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന റോഡ്!

നോര്‍മാന്റ് പ്രവിശ്യയിലെ ടുറോവ്രെ-യേവ്-പെര്‍ഷെ ഗ്രാമത്തിലേക്കുള്ള 2,800 ചതുരശ്ര മീറ്റര്‍ റോഡിലാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്

വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന റോഡിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാല്‍ അങ്ങനെയൊരു റോഡുണ്ട് ഫ്രാന്‍സില്‍. പാരമ്പര്യേതര ഊര്‍ജ്ജത്തിന്റെ വിവിധ സ്രോതസ്സുകള്‍ ലോകം അന്വേഷിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. സൗരോര്‍ജ്ജമാണ് ഇതില്‍ പ്രധാനമായും ആശ്രയിക്കപ്പെടുന്ന ഒന്ന്. ഇതാ ഫ്രാന്‍സ് ഈ രംഗത്ത് വിപ്ലവകരമായ ഒരു പദ്ധതി പൂര്‍ത്തിയാക്കി ലോകത്തിന് മാതൃകയാവുകയാണ്. ലോകത്തില്‍ ആദ്യമായി പരീക്ഷണാര്‍ത്ഥം സൗരോര്‍ജ്ജ പാനല്‍ പാകിയ റോഡ് ഇന്നലെ ഫ്രാന്‍സില്‍ ഉദ്ഘാടനം ചെയ്തു.

നോര്‍മാന്റ് പ്രവിശ്യയിലെ ടുറോവ്രെ-യേവ്-പെര്‍ഷെ ഗ്രാമത്തിലേക്കുള്ള റോഡിലാണ് 2,800 ചതുരശ്ര മീറ്ററില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചിരിക്കുന്നത്. ദിവസം ശരാശരി 2,000 മോട്ടോര്‍ വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ നിന്നും 3,400 കുടംബങ്ങള്‍ പാര്‍ക്കുന്ന ഗ്രാമത്തിലെ തെരുവ് വിളക്കുകള്‍ക്ക് ആവശ്യമായ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിക്കുമോ എന്നാണ് രണ്ടു വര്‍ഷം കൊണ്ട് പരീക്ഷിക്കുക. അഞ്ച് ദശലക്ഷം യൂറോയാണ് പദ്ധതിക്ക് ചിലവായത്.

2014-ല്‍ ഹോളണ്ടിലെ ഒരു സൈക്കിള്‍ പാതയില്‍ ഇത്തരത്തിലുള്ള ഒരു പരീക്ഷണം നടത്തിയിരുന്നു. ചില തുടക്ക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും 3,000 കിലോ വാട്ട് ഊര്‍ജ്ജം ഉല്‍പാദിപ്പിക്കാന്‍ പദ്ധതിക്ക് സാധിച്ചിരുന്നു. ഒരു കുടുംബത്തിന് ഒരു വര്‍ഷം ആവശ്യമായി വരുന്ന ശരാശരി ഊര്‍ജ്ജമാണിത്. എന്നാല്‍ പദ്ധതിക്ക് ചിലവായ തുക കൊണ്ട് 5,20,000 കിലോവാട്ട് ഊര്‍ജ്ജം ഉല്‍പാദിപ്പിക്കാന്‍ സാധിക്കുമായിരുന്നു എന്നതാണ് ഈ രീതിയുടെ പ്രധാന പോരായ്മ. ആശയം ലാഭകരമായ പദ്ധതിയാക്കി മാറ്റാന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നേക്കും.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/jHxWwH

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍