UPDATES

സോളാര്‍ അഴിമതി; ഉമ്മന്‍ ചാണ്ടിക്കെതിരെ ആദ്യ കോടതി വിധി

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കോടതി വിധി. വ്യവസായി എം കെ കുരുവിളയില്‍ നിന്നു പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ 1,60,85,700 രൂപ ഒന്നു മുതല്‍ 6 വരെയുള്ള പ്രതികള്‍ പരാതിക്കാരന് നല്‍കണം.

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കോടതി വിധി. വ്യവസായി എം കെ കുരുവിളയില്‍ നിന്നു പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ 1,60,85,700 രൂപ ഒന്നു മുതല്‍ 6 വരെയുള്ള പ്രതികള്‍ പരാതിക്കാരന് നല്‍കണം. ഈ കേസില്‍ ഉമ്മന്‍ ചാണ്ടി അഞ്ചാം പ്രതിയാണ്. 6 മാസത്തിനകം പണം തിരിച്ചു കൊടുക്കണമെന്ന് ബെംഗളൂര്‍ അഡീഷണല്‍ സിറ്റി സിവില്‍ ആന്ഡ് സെഷന്‍സ് കോടതി ഉത്തരവിട്ടു.

സോളാര്‍ പവര്‍ പ്രൊജക്റ്റ് തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞു ബെംഗളൂരിലെ വ്യവസായിയായ എം കെ കുരുവിളയില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയും അടുപ്പക്കാരും പണം തട്ടിയെന്നാണ് കേസ്.  കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ ബന്ധു ആന്‍ഡ്രൂസ്, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബെല്‍ജിത്ത്, ബിനു നായര്‍ എന്നിവരാണ് മറ്റ് പ്രതികള്‍.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍