UPDATES

സോളാര്‍ തട്ടിപ്പ് കേസില്‍ സരിതയ്ക്കും ബിജുവിനും കഠിന തടവ്‌

അഴിമുഖം പ്രതിനിധി

സോളാര്‍ തട്ടിപ്പ് കേസില്‍ സരിത നായരും ബിജുരാധാകൃഷ്ണനും കുറ്റക്കാരാ ണെന്ന് പത്തനംതിട്ട ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തി. ഇരുവരേയും മൂന്ന് വര്‍ഷത്തെ കഠിന തടവ് ശിക്ഷിക്കുകയും ചെയ്തു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളില്‍ ആദ്യത്തെ വിധിയാണിത്. രണ്ടു കേസുകളിലായി ആറു വര്‍ഷത്തെ തടവാണ് ശിക്ഷ വിധിച്ചത്. എന്നാല്‍ ഒരുമിച്ച് മൂന്ന് വര്‍ഷത്തെ തടവ് അനുഭവിച്ചാല്‍ മതിയാകും.

ബിജു രാധാകൃഷ്ണന് 75 ലക്ഷം രൂപയും സരിതയ്ക്ക് 45 ലക്ഷം രൂപയും പിഴ വിധിച്ചിട്ടുണ്ട്. സരിതയ്ക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ബിജു രാധാകൃഷ്ണന് ജാമ്യമില്ല. കോടതി വിധിയെ മാനിക്കുന്നുവെന്നും ഒരാഴ്ചയ്ക്കകം അപ്പീല്‍ നല്‍കുമെന്നും സരിത പറഞ്ഞു. ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജ രേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ഇരുവരും ചെയ്തതായി തെളിഞ്ഞു.

ഇടയാറന്‍മുള സ്വദേശിയും പ്രവാസിയുമായ ബാബു രാജിന് സോളാര്‍ കമ്പനിയില്‍ ചെയര്‍മാന്‍ സ്ഥാനവും ഓഹരിയും വാഗ്ദാനം ചെയ്ത് ഒരു കോടി 19 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്നു കേസ്.

കേസില്‍ 34 സാക്ഷികളേയാണ് വിസ്തരിച്ചത്. കമ്പനിക്ക് സര്‍ക്കാര്‍ അംഗീകാരം ഉണ്ടെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കത്ത് ബിജു രാധാകൃഷ്ണന്‍ കാണിച്ചെന്ന ആരോപണം ഈ കേസിലാണ് പുറത്തു വന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍