UPDATES

വിപണി/സാമ്പത്തികം

ഇന്ത്യന്‍ ടെലിവിഷന്‍ മാര്‍ക്കറ്റില്‍ പിടിമുറുക്കി ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ഷവോമി ; 14 മാസംകൊണ്ട് വിറ്റത് 20 ലക്ഷം ടെലിവിഷന്‍ സെറ്റുകള്‍

രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ വില്പനയിലും ഷവോമിയ്ക്കുതന്നെയാണ് ഒന്നാം സ്ഥാനത്ത്.

ചൈനീസ് സ്മാര്‍ട്ട് ഫോണ് നിര്‍മാതാക്കളായ ഷവോമി രാജ്യത്ത് 14 മാസംകൊണ്ട് വിറ്റത് 20 ലക്ഷം ടെലിവിഷന്‍ സെറ്റുകള്‍.ഈ നേട്ടം കൈവരിക്കാന്‍ മറ്റു കമ്പനികള്‍ക്ക് കഴിഞ്ഞിട്ടുണ്ടാവില്ലായെന്ന് ഷവോമി ഇന്ത്യ എംഡി മനു കുമാര്‍ ട്വീറ്റ് ചെയ്തു.

വില്‍പനയില്‍ മുന്‍നിര സ്ഥാനത്തുണ്ടായിരുന്ന സാംസങ്, സോണി, എല്‍ജി എന്നീ കമ്പനികളുടെ ടെലിവിഷനുകളേക്കാള്‍ വിലകുറച്ചാണ് ഷവോമി ടെലിവിഷന്‍ പുറത്തിറക്കിയത്.

രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ വില്പനയിലും ഷവോമിയ്ക്കുതന്നെയാണ് ഒന്നാം സ്ഥാനത്ത്. ഷവോമി ടെലിവിഷനുകള്‍ വിലകുറച്ച സാഹചര്യത്തില്‍ ഇതിന്റെ സാധ്യതകള്‍ മനസിലാക്കി സാംസങ് ഓണ്‍ലൈനിലെ വില്പനയ്ക്കുമാത്രമായി വില കുറച്ച് ടി.വി സെറ്റ് പുറത്തിറക്കിയിരുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍