UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമ്മയെ കോമ്പസുകൊണ്ട് കഴുത്തില്‍ കുത്തി; മകന്‍ പിടിയില്‍

പരിക്കേറ്റ അമ്മ ഗീതയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം സെക്രട്ടേറിയറ്റ് നടയില്‍ അമ്മയെ മകന്‍ കോമ്പസുകൊണ്ട് കുത്തി. നാട്ടുകാരുടെ ഇടപെടല്‍ മൂലം കൊലപാതകം ഒഴിവായി.

കഴുത്തില്‍ പരിക്കേറ്റ അമ്മ ഗീതയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിയായ മകന്‍ അഭിജിത്തിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. സൂപ്പര്‍മാര്‍ക്കറ്റായ സ്‌പെന്‍സറിലെ ജീവനക്കാരിയാണ് ഗീത. പുളിയറക്കോണം സ്വദേശികളാണ് ഇവര്‍.

സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടന്നു വന്ന ഗീതയോട് ഒപ്പമുണ്ടായിരുന്ന അഭിജിത്ത് കയര്‍ത്തു സംസാരിച്ചതായി ദൃക്‌സാക്ഷികള്‍ അറിയിച്ചു. തുടര്‍ന്ന് മകന്‍ അമ്മയെ കോമ്പസ് കൊണ്ട് കുത്തുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍