UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്തു സ്വാതന്ത്ര്യമാണ് ഞങ്ങള്‍ക്കുള്ളത്? സോണി സോറി ജെ.എന്‍.യുവില്‍

Avatar

ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികളും അധ്യാപകരും തുടരുന്ന സമരത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രീഡം സ്‌ക്വയറില്‍ സോണി സോറി നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍. ആസിഡ് ആക്രമണത്തിന് വിധേയായ സോണി കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയത്. 

തയാറാക്കിയത്: വാണി മേച്ചേരില്‍ 
ചിത്രങ്ങള്‍: ഗായത്രി ബാലുഷ

 

പുസ്തകങ്ങളില്‍ നിന്നല്ല, എന്റെ ജീവിതാനുഭവങ്ങളില്‍ നിന്നാണ് എന്റെ സമരം ആരംഭിച്ചത്. ശാരീരികമായി ആക്രമിക്കുന്നതിലൂടെ എന്റെ മനോബലം തകര്‍ക്കാമെന്ന ചിന്തയാണ് അക്രമികള്‍ക്കുള്ളതെങ്കില്‍ ഇത്തരം ആക്രമണങ്ങള്‍ എന്റെ മനോബലം വര്‍ധിപ്പിക്കുകയേ ഉള്ളൂ.

 

ബസ്തറില്‍ നിന്നുള്ള ആദിവാസികളായ ഞങ്ങള്‍ക്ക് കാട്ടിലേക്കു പോകാനുള്ള സ്വാതന്ത്ര്യമില്ലേ? വീട്ടില്‍ കിടന്നുറങ്ങാനുള്ള സ്വാതന്ത്ര്യമില്ലേ? ഏതുപാതിരാത്രിയിലും പോലീസ് ആരേയും അറസ്റ്റ് ചെയ്യും എന്ന സാഹചര്യത്തില്‍ എന്തു സ്വാതന്ത്ര്യമാണ് ഞങ്ങള്‍ക്കുള്ളത്? നക്‌സല്‍ എന്നു മുദ്രകുത്തി ഞങ്ങളെ, പ്രത്യേകിച്ച് കുട്ടികളെ ഹിംസാത്മകമായി ഉപദ്രവിക്കുകയാണ് സര്‍ക്കാര്‍. പറയൂ, എന്തു സ്വാതന്ത്ര്യമാണ് ഞങ്ങള്‍ക്കുള്ളത്?

 

 

ഞങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടിത്തന്നെയാണ് പോരാടുന്നത്. ഗവണ്‍മെന്റിനെ വിമര്‍ശിക്കുന്നവരെയൊക്കെ ക്രൂരമായി അടിച്ചമര്‍ത്തുകയാണ്. എന്നാല്‍ അതുവഴിയൊന്നും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം അവസാനിക്കുന്നില്ല. ഗവണ്‍മെന്റിനെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം പോലും നമുക്കില്ലേ?

 

ജല്‍, ജംഗല്‍, ജമീന്‍ (വെള്ളം, കാട്, ഭൂമി) എന്നീ അധികാരങ്ങള്‍ക്കുവേണ്ടിയുള്ള സമരമാണ് ഞങ്ങളുടെ സമരം. ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ ഇത്തരം വിവിധങ്ങളായ സമരങ്ങള്‍ക്ക് ആവേശം പകര്‍ന്നിട്ടുണ്ട്. നിങ്ങളുടെ സമരത്തിന് എല്ലാവിധ ഐക്യദാര്‍ഡ്യവും. ബസ്തറിലെ അവസ്ഥ ഈ സമരപ്പന്തലില്‍ പങ്കുവയ്ക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്.

 

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍