UPDATES

ട്രെന്‍ഡിങ്ങ്

മംഗളം ചാനല്‍ ചര്‍ച്ച നടത്തിച്ചത് ചതിയില്‍; ചാനല്‍ ബഹിഷ്‌കരിച്ചേ മതിയാകൂ: മംഗളത്തിന്റെ സ്ത്രീസുരക്ഷ ചര്‍ച്ചയില്‍ പങ്കെടുത്ത സോണിയ ജോര്‍ജ്ജ്

സ്ത്രീ സുരക്ഷ, അവകാശങ്ങള്‍, അവബോധം എന്നിവയെക്കുറിച്ച് സംസാരിപ്പിച്ചിട്ട് നമ്മളെ ബോധപൂര്‍വം കുരുക്കുന്ന ഒരു അനുഭവമാണ് ഉണ്ടായത്

മംഗളം ചാനല്‍ ഉദ്ഘാടന ദിവസം നടത്തിയ ചര്‍ച്ചയിലേക്ക് ക്ഷണിച്ച പ്രമുഖ സാമൂഹിക പ്രവര്‍ത്തക സോണിയ ചാനലിനെതിരെ രംഗത്ത്. ഒരു സ്ത്രീ പ്രവര്‍ത്തക എന്ന നിലയില്‍ താന്‍ ഏറെ അപമാനിക്കപ്പെട്ട ദിവസമായിരുന്നു ഇതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് അവര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

തന്നെ ചതിച്ചാണ് ചാനല്‍ ചര്‍ച്ചയില്‍ എത്തിച്ചതെന്നും അവര്‍ വ്യക്തമാക്കി. ചാനലിന്റെ ഔദ്യോഗിക സംപ്രേക്ഷണ ദിവസത്തില്‍ സ്ത്രീ വിഷയത്തിന് മുന്‍തൂക്കം നല്‍കി മൂന്ന് പാനലില്‍ ചര്‍ച്ച നടക്കുന്നെണ്ടെന്നാണ് തന്നോട് പറഞ്ഞിരുന്നത്. സാമാന്യം ഭേദപ്പെട്ട ചര്‍ച്ച എന്നാണ് തോന്നിയത്. അതിനാല്‍ പോകുകയും ചെയ്തു. ചര്‍ച്ച ആരംഭിച്ചതിന് ശേഷമാണ് അവതാരക ഇനി ബ്രേക്കിംഗ് ന്യൂസാണെന്നും അതിന് ശേഷമേ ചര്‍ച്ച മുന്നോട്ട് പോകുകയുള്ളൂവെന്നും അറിയിച്ചത്.

സ്ത്രീ സുരക്ഷ, അവകാശങ്ങള്‍, അവബോധം എന്നിവയെക്കുറിച്ച് സംസാരിപ്പിച്ചിട്ട് നമ്മളെ ബോധപൂര്‍വം കുരുക്കുന്ന ഒരു അനുഭവമാണ് ഉണ്ടായത്. സ്ത്രീകളും പെണ്‍കുട്ടികളും നേരിടുന്ന വിഷയങ്ങളെക്കുറിച്ച് വളരെ ജാഗ്രതയോടെ സംസാരിക്കേണ്ട സമയം ആണിത് എന്നിട്ടും ഈ ചാനലിന്റെ ധാര്‍മ്മികതയും വിശ്വാസ്യതയും പെട്ടെന്ന് ചോദ്യ ചിഹ്നമായി മാറി. പരാതിക്കാരിയോ പരാതിയോ ഇല്ലാതെ ഒരാളുടെ സ്വകാര്യ സംഭാഷണം കേള്‍പ്പിക്കുകയും അത് കുട്ടികള്‍ കേള്‍ക്കുന്നുണ്ടെങ്കില്‍ അവരെ മാറ്റിനിര്‍ത്തണമെന്നും ആവശ്യപ്പെടുന്നു.

സെന്‍സേഷണലിസം കൊണ്ട് സ്ത്രീകളും കുട്ടികളും ലൈംഗിക ന്യൂനപക്ഷങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ ലഘൂകരിച്ചു കാണാന്‍ അനുവദിക്കരുത്. ഈ വക ചാനലുകള്‍ ബഹിഷ്‌കരിച്ചേ മതിയാകൂ എന്ന് പറഞ്ഞാണ് സോണിയ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍