UPDATES

നാഗാ സമാധാന കരാര്‍: കേന്ദ്രം സംസ്ഥാനങ്ങളെ അവഗണിച്ചുവെന്ന് സോണിയ

അഴിമുഖം പ്രതിനിധി

നാഗാ വിഘടനവാദികളുമായി സമാധാന കരാര്‍ ഒപ്പിടുന്നതിന് മുമ്പ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ ധാര്‍ഷ്ട്യം നിറഞ്ഞ കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആരോപിച്ചു. കരാര്‍ ചരിത്രപരമായിരിക്കാം. പക്ഷേ അത് നേരിട്ട് ബാധിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച ചെയ്തിട്ടില്ല. സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തെയല്ലേ ഇത് കാണിക്കുന്നത് എന്ന് സോണിയാ ഗാന്ധി ചോദിച്ചു. മുഖ്യമന്ത്രിമാരെ വിശ്വാസത്തിലെടുക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല എന്നത് ഞങ്ങളെ ഞെട്ടിച്ചു. കരാര്‍ നേരിട്ട് ബാധിക്കുന്ന മണിപ്പൂര്‍, അസം, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ വിശ്വാസത്തിലെടുക്കുന്ന കാര്യം പ്രധാനമന്ത്രി ചിന്തിച്ചുപോലുമില്ല എന്ന് പറഞ്ഞ് സോണിയ പ്രധാനമന്ത്രിയെ ആക്രമിച്ചു. നാഗാലാന്റിലെ വിഘടനവാദി സംഘമായ നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്റുമായി (ഐസക്-മൂവിയ) തിങ്കളാഴ്ചയാണ് കേന്ദ്ര സര്‍ക്കാര്‍ സമാധാന കരാര്‍ ഒപ്പിട്ടത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍