UPDATES

സാക്കിര്‍ നായിക്കുമായി ബന്ധം; കോണ്‍ഗ്രസ്സ് കുഴപ്പത്തില്‍

അഴിമുഖം പ്രതിനിധി

വിവാദ മത പ്രഭാഷകന്‍ സാക്കിര്‍ നായിക് കോണ്‍ഗ്രസ്സിന് തലവേദനായകുന്നു. നായിക്കിന്റെ ഇസ്ലാമിക് റിസേര്‍ച്ച് ഫൌണ്ടേഷന്‍ സോണിയ ഗാന്ധി നേതൃത്വം നല്‍കുന്ന രാജീവ് ഗാന്ധി ഫൌണ്ടേഷന് സംഭാവനയായി നല്കിയ 50 ലക്ഷം രൂപയാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. അടിയന്തിരമായി വിളിച്ച് കൂട്ടിയ ട്രസ്റ്റ് യോഗത്തിനെ തുടര്‍ന്ന് പണം തിരികെ നല്‍കിയെങ്കിലും രാഷ്ട്രീയമായി ഇത് കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ ദോഷകരമായി ബാധിക്കും എന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 2011ലാണ് സാക്കിര്‍ നായിക്കിന്റെ ട്രസ്റ്റ് സംഭാവന നല്‍കിയത്. 

‘ജനങ്ങളെ മണ്ടന്‍മാരാക്കാനാണ് ഈ പണം തിരികെ നല്കിയത്. നായിക്കിനെതിരെ ഇപ്പോള്‍ ശക്തമായി അന്വേഷണം നടക്കുന്നതിനാലാണ് ഈ നാടകം. ദിഗ്വിജയ് സിംഗ് നായിക്കിനെ സമാധാനത്തിന്റെ ആള്‍രൂപം എന്നാണ് വിശേഷിപ്പിച്ചത്. അതിന്റെ രഹസ്യം ഇപ്പോള്‍ പുറത്തായിരിക്കുകയാണ്.’ ബി ജെ പി നേതാവ് ആര്‍ പി സിംഗ് ട്വീറ്റ് ചെയ്തു.

എന്നാല്‍ ആര്‍ക്കാണ് ഒരാള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അന്വേഷണ ഏജന്‍സിയുടെ വലയില്‍ കുടുങ്ങുമെന്ന് പ്രവചിക്കാന്‍ കഴിയുക എന്നാണ് കോണ്‍ഗ്രസ്സ് വക്താവ് അഭിഷേക് മനു സിംഖ്വി പ്രതികരിച്ചത്. സാക്കിര്‍ നായിക്കിനെതിരെ അന്വേഷണം ആരംഭിച്ച ഉടന്‍ തന്നെ ട്രസ്റ്റ് പണം തിരിച്ചു കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍