UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സൂര്യനമസ്‌കാരം ചെയ്ത കൈഫിന് നേരെ മുസ്ലീം മതമൗലികവാദികളുടെ ആക്രമണം

കൈഫിന്‌റെ നടപടി മതവിരുദ്ധമാണെന്നാണ് മതമൗലികവാദികളുടെ ആരോപണം.

വ്യായാമത്തിന്‌റെ ഭാഗമായി സൂര്യനമസ്‌കാരം ചെയ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിന് നേരെ മുസ്ലീം മതമൗലികവാദികളുടെ ആക്രമണം. സൂര്യനമസ്‌കാരം ചെയ്യുന്നതിന്‌റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് ആക്രമണം തുടങ്ങിയത്. സൂര്യനമസ്‌കാരം പൂര്‍ണതയുള്ള വ്യായാമമാണ്. യാതൊരു ഉപകരണവും ആവശ്യമില്ലാതെ ചെയ്യാവുന്ന നല്ല വ്യായാമങ്ങളിലൊന്ന് – ഇതായിരുന്നു കൈഫിന്‌റെ ട്വീറ്റ്. ഉടന്‍ ആക്രമണം തുടങ്ങി. കൈഫിന്‌റെ നടപടി മതവിരുദ്ധമാണെന്നാണ് മതമൗലികവാദികളുടെ ആരോപണം.

സൂര്യനമസ്‌കാരം പൂര്‍ണമായും ഇസ്ലാമിക വിരുദ്ധമാണ്. അള്ളാഹുവിനെ അല്ലാതെ ആരെയും നമസ്‌കരിക്കരുത് എന്ന് ഒരു ട്വീറ്റ്. അതേസമയം സൂര്യ നമസ്‌കാരം വ്യായാമം മാത്രമാണെന്നും വ്യായാമം എങ്ങനെ ഇ്സ്ലാമിന് എതിരാകുമെന്നും കൈഫ് ചോദിച്ചു. ഇന്ത്യന്‍ താരം മുഹമ്മദ് ഷമിയ്ക്കും കഴിഞ്ഞ ദിവസം മതമൗലികവാദികളുടെ ആക്രമണം നേരിടേണ്ടി വന്നിരുന്നു. പര്‍ദ്ദയിടാതെയുള്ള ഭാര്യയുടെ ഫോട്ടോ പോസ്റ്റ് ചെയ്തതിനാണ് ഷമിയെ ആക്രമിച്ചത്. ഷമി അതിന് ചുട്ട മറുപടി കൊടുക്കുകയും ചെയ്തു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍