വേയ്ല്‍സ് സ്കോക്ഹോമില് നിന്നുള്ളതാണ് അപൂര്‍വ ദൃശ്യങ്ങളിലെ ഈ പക്ഷിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.
ജീവനുള്ള മുയലിനെ ഒറ്റയടിക്ക് വിഴുങ്ങാന്‍ മീവല്‍പ്പക്ഷികള്‍ക്ക് കഴിയുമോ? വിഴുങ്ങാന്‍ കഴിയുമെന്നാണ് ഈ ദൃശ്യങ്ങള്‍ തെളിയിക്കുന്നത്. വേയ്ല്‍സ് സ്കോക്ഹോമില് നിന്നുള്ളതാണ് അപൂര്‍വ ദൃശ്യങ്ങളിലെ ഈ പക്ഷിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.
ബ്രിസ്റ്റള്‍ നിവാസിയും മറൈന്‍ നാച്വറല്‍ ഹിസ്റ്ററി ഫോട്ടോഗ്രാഫര്‍ ഐറിന് മെന്‍ഡസ് ക്രൂസ് ആണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
മീവല്‍പ്പക്ഷി മുയലിനെ വിഴുങ്ങുന്നത് കണ്ട് ഞെട്ടിയെന്നും. ഭക്ഷ്യശൃംഘലയെക്കുറിച്ചോര്ത്ത് അദ്ഭുതമാണ് അപ്പോള്‍ തോന്നിയതെന്നും ഐറിന് മെന്‍ഡസ് ക്രൂസ് പറയുന്നു. മുയലിനെ ചുണ്ടിലൊതുക്കി വിഴുങ്ങുന്ന പക്ഷിയാണ് വീഡിയോയില്‍ ഉള്ളത്.