UPDATES

സിനിമാ വാര്‍ത്തകള്‍

മോഹന്‍ലാല്‍ ആരാധകരെന്നു പറയുന്നവര്‍ അപമാനിക്കുന്നു; പരാതിയുമായി നിര്‍മാതാവ് സോഫിയ പോള്‍

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ വേണ്ട രീതിയില്‍ പ്രമോട്ട് ചെയ്യുന്നില്ല എന്നു കുറ്റപ്പെടുത്തിയാണ് സോഫിയായ്‌ക്കെതിരേ ആക്ഷേപങ്ങള്‍

മോഹന്‍ലാല്‍ നായകനായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവ് സോഫിയ പോള്‍ മോഹന്‍ലാല്‍ ഫാന്‍സ് എന്ന് അവകാശപ്പെടുന്നവര്‍ക്കെതിരേ പരാതിയുമായി പൊലീസിനെ സമീപിച്ചു. വ്യക്തിപരമായി തന്നെയും പ്രൊഡക്ഷന്‍ ഹൗസിനെയും പരസ്യമായി അപമാനിക്കുകയും അതൊടൊപ്പം സിനിമയെ ഇടിച്ചുതാഴ്ത്തിയും സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നതിനെതിരേയാണു നിര്‍മാതാവിന്റെ പരാതി.
ഉണ്ണി ലാലേട്ടന്‍ എന്നു പേരുള്ള ഒരാളും ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറി എന്നവകാശപ്പെട്ടുന്ന ഒരാളുമാണ് തനിക്കെതിരേ അപമാനകരമായ പ്രചാരണം നടത്തുകയും മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുകയും ചെയ്തതെന്നു സോഫിയ പോള്‍ സൈബര്‍ സെല്ലിനു നല്‍കിയ പരാതിയില്‍ പറയുന്നു. മുന്തിരിവള്ളികള്‍ എന്ന സിനിമയെ തരംതാഴ്ത്തിയും അപമാനകരമായും ഇവര്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതായും ഇതിനൊപ്പം തന്നെയും തന്റെ നിര്‍മാണ കമ്പനിയെയും അപമാനിക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തുന്നതായും സോഫിയയുടെ പരാതിയില്‍ ഉണ്ട്. തന്റെ ഫെയ്‌സ്ബുക്ക് ഇന്‍ബോക്‌സില്‍ വന്നും ഇത്തരം മോശം മെസേജുകള്‍ അയക്കുന്നതായും അവര്‍ പറയുന്നു. വളരെ മോശം വാക്കുകളാണ് അവര്‍ തനിക്കെതിരേ ഉപയോഗിക്കുന്നത്. എന്നെ ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഒരു വനിത നിര്‍മാതാവെന്ന നിലയിലും എന്നെ ഗാര്‍ഗറ്റ് ചെയ്യുന്നതായും സോഫിയ പോള്‍ പരാതിയില്‍ ആരോപിക്കുന്നു.

ഫിലിം ഡെസ്‌ക്

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍